സ്വർണക്കടത്ത്: ഫൈസൽ ഫരീദിനെ രണ്ട് ദിവസത്തിനകം ഇന്ത്യയിൽ എത്തിക്കും

കൊച്ചി// മൂന്നു ദിവസം മുമ്പ് വിദേശത്ത് കസ്റ്റഡിയിലായ സ്വർണ ക‌ള‌ളകടത്ത് കേസിൽ മുഖ്യ ആസൂത്രകനായ ഫൈസൽ ഫരീദിനെ രണ്ടു ദിവസത്തിനകം കേരളത്തിൽ എത്തിക്കാൻ അന്വേഷണ ഏജൻസിയുടെ നീക്കം സജീവം.

കഴിഞ്ഞ ദിവസമാണ് യു എ ഇ പൊലീസിന്റെ പിടിയിലായത്. കേസിലെ മൂന്നാം പ്രതിയായ ഇയാളെ റാഷിദിയ പൊലീസ് ആണ് പിടികൂടിയത്. ഫൈസലിനെ നാളെ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് റിപ്പോർട്ടുണ്ട്. ഇന്ത്യയിലെത്തിക്കാനുള‌ള നടപടികൾ കേന്ദ്ര-ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
നേരത്തേ മൊബൈൽ നമ്പർ പിന്തുടർന്ന് ഇയാളുടെ ഒളിവുകേന്ദ്രം കണ്ടെത്തിയിരുന്നു. തുടർന്ന് മൊബൈലിൽ ബന്ധപ്പെട്ടാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു