സ്വപ്നയുടെ ആദ്യരാത്രി കൂട്ടിന് മൂന്നു പേർ ; അറിയാക്കഥകൾ പ്രചരിക്കുന്നു

കൊച്ചി//  രാജകുമാരിയെ പോലെ ദിനങ്ങൾ മാറി മറിഞ്ഞ, ആഡബരങ്ങൾക്ക് നടുവിൽ ഒരു റാണിയേ പോലെ പറന്നു നടന്ന സ്വപ്ന സുരേഷ് മനസിൽ  പോലും ചിന്തിച്ചിട്ടില്ലാത്ത ദിനങ്ങളാണ് കഴിഞ്ഞ ഒരു ആഴ്ചയായി അവരുടെ മനസിലൂടെ ഓടുന്നത്.

ഒട്ടേറെ ഭാഗ്യങ്ങൾ തുണയായ ഈ സ്വപ്ന കുമാരിക്ക് കോവിഡ് ഒരുക്കിയതും ജയിലിന് പകരം ‘കേയർ സെൻ്റർ’. എങ്കിലു സ്വപ്‌നയ്‌ക്ക്‌ ഒപ്പം ആദ്യ തടവ് രാത്രിയിൽ കൂട്ടിന് 3 റിമാൻഡ് പ്രതികൾ .

സ്വപ്‌ന സുരേഷ്‌ തൃശൂരിലെ കോവിഡ് കെയർ കേന്ദ്രത്തിൽ 3 വനിതാ റിമാന്റ്‌ പ്രതികൾക്കൊപ്പം നിരീക്ഷണത്തിലാണ് . ഇന്നലെ വൈകിട്ടോടെ ആലുവയിൽ വച്ച്‌ കോവിഡ് പരിശോധനയ്‌ക്കായി സ്രവം എടുത്തിരുന്നു.

തുടർന്നാണ്‌ ഞായറാഴ്‌ച രാത്രി 7.10ഓടെ ഫാത്തിമ നഗറിലെ അമ്പിളിക്കല കോവിഡ് കെയർ കേന്ദ്രത്തിൽ എത്തിച്ചത്‌.

മൂന്ന് വനിതകളെ കൂടാതെ 18 പുരുഷ റിമാൻഡ് പ്രതികളും കേന്ദ്രത്തിലുണ്ട്‌. കോവിഡ്‌ പശ്ചാത്തലത്തിൽ ജയിൽവകുപ്പ്‌ പ്രത്യേകം ഒരുക്കിയ കേന്ദ്രമാണിത്.

സിറ്റി പൊലീസ് അസി.കമീഷണർ വി കെ രാജുവിന്റെ നേതൃത്വത്തിൽ 70പേരടങ്ങുന്ന സംഘം 24 മണിക്കൂറും പുറത്തും ജയിൽവാർഡന്മാരുടെ നേതൃത്വത്തിൽ അകത്തും കാവലുണ്ട്. നാലു വനിതാ പൊലീസുകാരുടെ നടുവിലായി തലമൂടിയനിലയിലായിരുന്നു സ്വപ്‌ന.

വാഹനം കോവിഡ് കെയർ സെന്ററിനകത്തേക്ക് കയറ്റി ഗേറ്റ് അടച്ചതിനുശേഷമാണ് ഇവരെ കാറിൽനിന്ന് ഇറക്കിയത്‌.

സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെ എൻ ഐ എ ബാൻഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സ്വപ്‍ന സുരേഷിന്റെ ദുബൈയിലെ വഴിവിട്ട ജീവിതം അടക്കം നിരവധി കഥകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

സ്വപ്ന പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടിയ കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പിന്നീട് ദുബൈയിൽ നിന്നും മുംബൈയിൽ എത്തിയ വികാരിയെയും സ്വപ്‍നയെയും ബന്ധുക്കളുടെ  സഹായത്തോടെ വീട്ടുകാർ കണ്ടെത്തുകയും ദുബൈയിൽ തിരിച്ചെത്തിക്കുകയിരുന്നു.

എന്നാൽ ഇതിന് മുൻപ് കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം വീട്ടിൽ ചോദ്യം ചെയ്യുന്നതിന്റെ ഇടയിലായിരുന്നു ഈ ഒളിച്ചോട്ടം
പിന്നീട് സ്വപ്‍ന മൂന്ന് വിവാഹം കഴിച്ചെങ്കിലും ഇടക്ക് രണ്ട് ബന്ധങ്ങളും വേർപിരിഞ്ഞിരുന്നു.

പിന്നീട് നിരവധി കഥകളാണ് സ്വപ്നയെ പറ്റി ഉയർന്നു വന്നത്, അതിൽ ഒരു കഥയിലാണ് മുഖ്യമന്ത്രിയുടെ ഐറ്റി സെക്രട്ടറി ശിവശങ്കർ ഉൾപ്പെട്ടിട്ടുള്ളത്.

ഡ്യൂട്ടി കഴിഞ്ഞാൽ സർക്കാർ വാഹനത്തിൽ സ്ഥിരം സ്വപ്‍നയുടെ ഫ്ലാറ്റിൽ ഇയാൾ എത്തിയിരുന്നു . പിന്നീട് മദ്യ സൽക്കാരത്തിന് ശേഷം വെളുപ്പിനെയാണ് ശിവശങ്കർ തിരിച്ച് സ്വന്തം വസതിയിൽ എത്തുന്നതെന്നും വാർത്തകൾ ഉയരുന്നു.

സ്വപ്‍നയുടെ അച്ഛൻ സുരേഷ് ജോലി ചെയ്തത് അബുദാബി ഭരണാധികാരിയുടെ ഓഫീസിലാണ്. സ്വപ്‍നയുടെ ഒളിച്ചോട്ടം ബന്ധുക്കളുടെ ഇടയിൽ ചർച്ചയായപ്പോൾ നാണക്കേട് സഹിക്ക വയ്യാതെ സഹോദരൻ അമേരിക്കയിൽ പഠിക്കാൻ പോകുകയായിരുന്നു.

പിന്നീട് സ്വപ്‍ന എസ് എസ് എൽസി പോലും പാസ്സായിട്ടില്ലന്നും ഇ സഹോദരൻ ഒരു മാദ്ധ്യമത്തോട് പറയുകയുണ്ടായി. സ്വപ്‍നയുടെ ആദ്യ വിവാഹം തിരുവനന്തപുരം മുൻ മേയറിന്റെ ബന്ധുവുമായി വീട്ടുകാർ നടത്തി കൊടുത്തു.

എന്നാൽ ഇ ബന്ധം നിയമപരമായി വേർപെടുത്തിയ ശേഷം ആദ്യ ബന്ധത്തിൽ ഉണ്ടായ മകളുമായി കോയമ്പത്തൂരിൽ താമസമാക്കി.

പിന്നീട് കോയമ്പത്തൂരിലെ ബാർ മുതലാളിയെ സ്വപ്‍ന വിവാഹം കഴിച്ചു. എന്നാൽ ഇ ബന്ധം നിയമപരമായി നടന്നതാണോയെന്ന് സ്വപ്‍നയെ അടുത്ത് അറിയുന്നവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

പിന്നീട് മൂന്നാമത് വിവാഹം കഴിച്ച സ്വപ്‍നക്ക് ഒരു കുട്ടി കൂടി ഉണ്ട്, ഇരുവരെയും കൂട്ടിയാണ് സ്വപ്ന ഇപ്പോൾ ഒളിവിൽ പോയതും ഇന്ന് പിടിയിലായതും.

എമിറൈറ്സിലെ ജോലി ഉപേക്ഷിച്ചാണ് പിന്നീട് കേരളത്തിലെ പ്രമുഖരുമായി ഇവർ കൂട്ടുകൂടിയത്, എന്നാൽ ഇ സമയം റെന്റ് എ കാർ എടുത്ത് പണയം വെച്ച കേസിൽ സഹോദരന്മാരിൽ ഒരാൾ ദുബൈയിയിൽ അറസ്റ്റിലാവുകയിരുന്നു.

പിന്നീട് പണം കൊടുത്ത് കേസ് ഒഴിവാക്കിയ ശേഷം നാട്ടിൽ എത്തി സഹോദരൻ വിവാഹ ആലോചനക്ക് തുടക്കമിട്ടു. എന്നാൽ സ്വപ്‍നയുടെ സഹോദരന്റെ വഴിവിട്ട ബന്ധം അറിഞ്ഞ ഭാര്യ വീട്ടുകാർ സ്വർണവും മറ്റും തിരികെ വാങ്ങിയ ശേഷം ബന്ധം ഒഴുവാക്കുകയായിരുന്നു.

കോൺസിലെറ്റിലെ ജോലിയിൽ ഇരിക്കെ പ്രമുഖരുമായി ബന്ധം സ്ഥാപിച്ച സ്വപ്‍നയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു.  സ്വർണക്കടത്തുമായി സ്വപ്‍നയ്ക്ക് ബന്ധമുണ്ടെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല.

ആഡംബര ജീവിതം തുടർ ശീലമാക്കിയ സ്വപന വീണ്ടും ദുബൈയിലേക്ക് മടങ്ങിയിരുന്നു. എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരുകയായിരുന്നു.

കള്ള പരാതി തയാറാക്കുക, വ്യാജ ഒപ്പ് ശേഖരണം, ആൾമാറാട്ടം നടത്തി യുവതിയെ ഹാജരാക്കുക തുടങ്ങിയവയാണ് സ്വപ്‍നക്ക് എതിരെയുള്ള കേസുകൾ.

കോടികൾ ചിലവ് വരുന്ന വീടിന്റെ പണി നഗരത്തിൽ പുരോഗമിക്കുമ്പോളാണ് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുകയും ഇപ്പോൾ ബാംഗ്ലൂരിൽ വെച്ച് എൻഐഎ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

ഇതിനിടെ സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിന്റെ വ്യാജസർട്ടിഫിക്കറ്റിൽ പരാതി കിട്ടിയാൽ അന്വേഷണം ആവശ്യപ്പെടുമെന്ന് ബാബാ സാഹേബ് അംബേദ്കർ സർവകലാശാല.

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പിന്നിൽ വലിയ റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും സർവകലാശാല അധികൃതർ പറഞ്ഞു.

വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് സ്വപ്ന ഉന്നത ജോലികൾ നേടിയത് എന്ന് വ്യക്തമായിട്ടും പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

എയർ ഇന്ത്യാ സാറ്റ്സിൽ ജോലി നേടുന്നതിനായാണ് സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ സർവകലാശാലയുടേത് എന്ന പേരിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്.

ബികോം ബിരുദദാരിയെന്ന് കാണിക്കാനായിരുന്നു സർട്ടിഫിക്കറ്റ്. പക്ഷെ സാങ്കേതിക സർവകലാശാലയായ ഇവിടെ ബികോം കോഴ്സ് പോലുമില്ല.

സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉള്ളത് നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

കർണാടക, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കൂടുതലും കണ്ടെത്തിയിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങളിൽ ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.

വൻ റാക്കറ്റാണ് ഇതിന് പിന്നിലുള്ളത്. സ്വപ്നയ്ക്കെതിരെ നേരിട്ട് സ്വമേധയാ നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ആരെങ്കിലും പരാതി നൽകിയാൽ അന്വേഷണം ആവശ്യപ്പെടുമെന്നും കണ്ട്രോൾ ഓഫ് എക്സാമിനർ ഡോ.വി. എസ്യ. സാഥെ പറഞ്ഞു.

എയർ ഇന്ത്യാ സാറ്റ്സിൽ മാത്രമല്ല, ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ ഉന്നത ജോലി കിട്ടാനായി സ്വപ്ന ഉപയോഗിച്ചതും ഇതേ വ്യാജ സർട്ടിഫിക്കറ്റാണ്.

ബിരുദ സർട്ടിഫിക്കറ്റ് പോലും വ്യാജമാണെന്ന് തെളിഞ്ഞിട്ടും സ്വപ്ന കരാർ ജീവനക്കാരിയാണെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്.

എല്ലാ ഉത്തരവാദിത്വവും വിഷൻ ടെക്നൊളജിക്കാണെന്ന് പറഞ്ഞ് പിഡബ്ലുസിയും കയ്യൊഴി‍ഞ്ഞു.

ചുരുക്കത്തിൽ സ്വപ്ന സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റും നിയമനവുമെല്ലാം പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ ഒരു അന്വേഷണത്തിലേക്കും ഇതുവരെയും നീങ്ങിയിട്ടില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു