സ്വപ്നയും – സന്ദീപ് അതിർത്തി കടന്നത് ആഭ്യന്തര വകുപ്പിൻ്റെ ഒത്താശയോടെ : എം.എസ് ഭുവനചന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയൻ
മറുപടി പറയണം

കോഴിക്കോട്// സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും, , സന്ദീപ് നായരും സംസ്ഥാന അതിർത്തി കടന്നത് കേരള ആഭ്യന്തവകുപ്പിൻ്റെ ഒത്താശയോട് കൂടിയാണെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവന ചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ
ഏർപ്പെടുത്തിയ സമയത്താണ് സ്വർണ്ണക്കടത്ത് സംഘം നഗരം വിടുന്നത്.
കൊവിഡ് 19 ൻ്റെ ഭാഗമായി അതീവ സുരക്ഷയുള്ള സമയമാണ് പ്രത്യേകിച്ച് സംസ്ഥാന അതിർത്തിയിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്നിട്ടും ഇവർ അതിർത്തി കടന്നത് ഉന്നതരുടെ സഹായത്തോടെ ആണ് ആഭ്യന്തവകുപ്പ്
കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. ദേശവിരുദ്ധ ശക്തികൾക്ക് കേരള സർക്കാർ ചെയ്യുന്ന ഒത്താശയാണ് ഇതിലൂടെ പുറത്ത് വരുന്നത് എന്നും അദ്ദേഹം പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു