സ്ക്കൂൾ രണ്ട്… പേരൊന്ന്.. നോട്ട പിശകിൽ വിദ്യാര്‍ഥികള്‍ വലയും

report: r. vijayan
വടകര || ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി ക്ലാസുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പ്രക്രിയ ആരംഭിച്ചിരിക്കെ, ഹയര്‍ സെക്കന്റി സ്‌കൂളിന്റെ പേരിലെ സാമ്യം പല വിദ്യാര്‍ഥികളെയും രണ്ട് വിദ്യാലയങ്ങളെയും അലോസരപ്പെടുത്തുന്നു.
  കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തുള്ള റഹ്മാനിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (സ്‌കൂള്‍ കോഡ് : 10037), ആയഞ്ചേരിയിലെ റഹ്മാനിയ സ്‌കൂള്‍ (കോഡ് : 10182)എന്നിവിടങ്ങളിലേക്കെത്തിയ വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പ്രവേശനസമയത്ത് ഏറെ ബുദ്ധിമുട്ടിയത്.

അക്ഷയ സെന്ററില്‍ നിന്നും നെറ്റ് കഫെയില്‍ നിന്നുമെല്ലാം പ്രവേശനത്തിനായി സ്‌കൂളുകളുടെ പേര് കൊടുക്കുമ്പോള്‍ പരിചയമില്ലാത്തവരാണെങ്കില്‍ കോഴിക്കോടാണോ വടകരക്കടുത്തുള്ള ആയഞ്ചേരിയെന്നാണോ എന്നൊന്നും നോക്കാതെയാണ് പലപ്പോഴും ഓപ്ഷന്‍ കൊടുക്കാറുള്ളത്. ഫലത്തില്‍ കോഴിക്കോട് സ്വദേശികളായ ഉന്നത ഗ്രെയ്ഡ് വാങ്ങിയ പല വിദ്യാര്‍ഥികള്‍ക്കും ആയഞ്ചേരിയിലുള്ള സ്‌കൂളിലേക്കായിരുന്നു കഴിഞ്ഞ പല വര്‍ഷങ്ങളിലും ഒന്നാം ഓപ്ഷനിലൂടെ പ്രവേശനം ലഭിച്ചത്. അതേ പോലെ തിരിച്ചും. ഒന്നാമത് കൊടുത്ത ഓപ്ഷന്‍ പ്രകാരം പ്രവേശനം ലഭിച്ചാല്‍ അവിടെ സ്ഥിരമായി ചേരണമെന്നാണ് നിയമം. പിന്നീട് ഓപ്ഷന്‍ മാറ്റാന്റ പറ്റാത്തതിനാല്‍ താല്‍ക്കാലികമായി ചേര്‍ന്നവര്‍ക്കും ഇഷ്ടപ്പെട്ട സ്‌കൂളില്‍ പ്രവേശനം ലഭിക്കാതെ വിഷമിച്ചതായും ആയഞ്ചേരിയിലെ പ്രിന്‍സിപ്പല്‍ പറഞ്ഞു.
 
  സ്‌കൂള്‍ കോഡ് നോക്കിക്കൊണ്ട് മാത്രം ഓപ്ഷന്‍ നല്‍കണമെന്ന് ഡയരക്ടറേറ്റ് വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പലരും അത് ഗൗരവമായി എടുക്കാത്തതാണ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുന്നത്. ഇങ്ങനെ ഈ സ്‌കൂളുകളില്‍ പ്രവേശനം കിട്ടിയ നല്ല ഗ്രെയഡുള്ളവരില്‍ പലരും പിന്നീട് വരുന്ന സ്‌കൂള്‍ മാറ്റത്തിനുള്ള അവസരം വരെ കാത്തിരിക്കണം. അതോടെ നല്ല ഗ്രെയ്ഡ് കിട്ടിയ വിദ്യാര്‍ഥികളെ സയന്‍സ് ബാച്ചില്‍ പോലും കിട്ടാത്ത അവസ്ഥയുമുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു