സുരക്ഷ മറികടക്കുന്നവർക്കെതിരെ കേസെടുക്കണം: സതീഷ് പാറന്നൂർ

കോഴിക്കോട് //കോവിസ് 19 വ്യാപനത്തിനെതിരെ അധികൃതർ ഏർപ്പെടുത്തിയ കണ്ടെയ്ൻ്റ്മെൻ്റ് സോണുകളിലെ ബാരിക്കേഡുകൾ ഭേദിച്ച് കറങ്ങി നടക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ജില്ലയിലെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഓർഗനൈസേഷൻ ഫോർ സോഷ്യൽ വർക്കേസ് ജനറൽ കൺവീനർ സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.

സർക്കാരും സമൂഹവും കോവിഡ് 19 നെതിരെ ശക്തമായി പ്രതിരോധിക്കുമ്പോൾ, രോഗവ്യാപനത്തിനെതിരെ ചിലർ കാണിക്കുന്ന ഗുരുതരമായ അനാസ്ഥകൾ ദുരവ്യാപകമായ ഫലങ്ങളും വെല്ലുവിളികളുമാണ് സൃഷ്ടിക്കുന്നതെന്നും ഇത്തരം ദുഷ്പ്രവൃത്തികൾക്കെതിരെ നിയമം ശക്തമാക്കി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

കോർപ്പറേഷൻ എട്ടാം വാർഡിൽ മരണപ്പെട്ട രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടും ചിലർ ബാരിക്കേഡുകൾ ഭേദിച്ച് പുറത്തിറങ്ങുന്നതിനെതിരെ അധികൃതർ നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യമുയർന്നു. ശ്രീജിത്ത് കുരുവട്ടൂർ, സിദ്ധാർത്ഥൻ വെസ്റ്റ്ഹിൽ, സുനിൽകുമാർ മണ്ണൂർ, ടിൻറു ബിജേഷ് എന്നിവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു