സുപ്രീംകോടതി വിധി രാജകുടുംബത്തിൻ്റെ വിജയം – എം.എസ് ഭുവനചന്ദ്രൻ

തിരുവനന്തപുരം // ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ അധികാരം സംസ്ഥാന സർക്കാറിനാണെന്ന കോടതി വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ അംഗീകരിച്ചുള്ള സുപ്രീം കോടതി വിധി രാജകുടുംബത്തിൻ്റെയും കോടാനു കോടി വിശ്വാസികളുടെയും വിജയമാണെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവനചന്ദ്രൻ പറഞ്ഞു.

ശ്രീപദ്മനാഭ ദാസൻമാരായി എളിയ ജീവിതം നയിക്കുന്ന തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ അവഹേളിക്കാനും ആക്രമിക്കാനും ശ്രമിച്ചവർക്കുള്ള തിരിച്ചടി കൂടിയാണ് ഈ കോടതി വിധി. ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിനുള്ള അവകാശം എക്കാലവും നിലനിൽക്കുന്ന കോടതി വിധി രാജകുടുംബത്തിന് ആശ്വാസം പകരുന്നതാണ്. കേസിലുടനീളം ചിലർ അമിക്കസ്ക്യൂറിയെ സ്വാധീനിച്ച് തെറ്റായ വിവരങ്ങൾ കോടതിയിലെത്തിക്കാൻ ശ്രമിച്ചു.
ബലരാമസ്വാമിയുടെ അനുഗ്രഹം ലഭിച്ച ദേവന്മാരും സിദ്ധന്മാരും മുനികളും തപസ്സു ചെയ്യുന്നു എന്ന് വിശ്വസിക്കുന്ന ബി നിലവറ യെ സംബന്ധിച്ചുള്ള തീരുമാനം വിശ്വാസത്തിനുള്ള അംഗീകാരമാണ് .

ഇനി വരാനിരിക്കുന്ന ശബരിമല യുവതീ പ്രവേശന വിധിയ്ക്ക് മുന്നോടിയായുള്ള പദ്മഭാമസ്വാമി ക്ഷേത്രം സംബന്ധിച്ച ഈ വിധി വിശ്വാസ സമൂഹത്തിന് കരുത്ത് പകരുന്നതാണ്. മുൻ പ്രതിപക്ഷ നേതാവ് രാജാവ് കള്ളനാണ് എന്ന തരത്തിൽ പ്രചരണം നടത്തിയപ്പോൾ വിശ്വാസികൾക്കും രാജകുടുംബത്തിനും ഉണ്ടായ മനോവ്യധയ്ക്കുള്ള ആശ്വാസം കൂടിയാണ് ഈ വിധി. പുതിയ ഭരണ സമിതിയെ സ്വാഗതം ചെയ്യുന്നതായും എം.എസ് ഭുവനചന്ദ്രൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു