സുധാകർ മംഗളോദയം അന്തരിച്ചു

മലയാളിക്ക് പുതിയ വായനാ സംസ്ക്കാരം നൽകിയ എഴുത്തുകാരൻ

കോട്ടയം//  മനോരമ, മംഗളം എന്നീ വാരികകളിലൂടെ  പ്രശസ്തനായ നോവലിസ്റ്റ് സുധാകർ മംഗളോദയം (72)അന്തരിച്ചു.

വൈകിട്ട് ആറിന് കോട്ടയം വെള്ളൂരിലെ വസതിയിലായിരുന്നു അന്ത്യം.
വാർധക്യ സഹജമായ രോഗത്തെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു.
സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.
നാലോളം സിനിമകൾക്കും നിരവധി സീരിയലുകൾക്കും അദ്ദേഹം കഥ എഴുതിയിട്ടുണ്ട്. വസന്തസേന, നന്ദിനി ഓപ്പോൾ, കളിയൂഞ്ഞാൽ എന്നീ സിനിമകളുടെ കഥ സുധാകർ മംഗളോദയത്തിന്റേതാണ്.

മലയാള വായനയ്ക്ക് കരുത്തും ഊര്‍ജ്ജവും പകര്‍ന്ന ജനപ്രിയ
സാഹിത്യത്തിലെ അത്ഭുതപ്രതിഭയായിരുന്നു.
ജനതയിലേക്ക് വായനയുടെ നേരറിവു പകരുകയും അവരെ സാക്ഷരതയിലേക്ക് നയിക്കുകയും ചെയ്തതില്‍ ജനപ്രിയ സാഹിത്യത്തിനുള്ള പങ്ക് ഒരിക്കലും വിസ്മരിക്കാവുന്നതല്ല.

മലയാള മനോരമ, മംഗളം അടക്കമുള്ള ആഴ്ചപ്പതിപ്പിലൂടെ സുധാകര്‍ മംഗളോദയത്തിന്റെ നിരവധി നോവലുകളാണ് ഖണ്ഡശ്ശയായി പുറത്തുവന്നത്. പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതും നിരവധി. വാസ്തുബലി, ചാരുലത, ഇവള്‍ നന്ദനയുടെ മകള്‍, പത്‌നി, ചിറ്റ, പാദസരം, അവള്‍, വെളുത്ത ചെമ്പരത്തി, ഈറന്‍നിലാവ്, തില്ലാന, സൗന്ദര്യപൂജ, നന്ദിനി ഓപ്പോള്‍, ശ്രീരാമചക്രം, ശ്യാമ, ഇവള്‍ നന്ദനയുടെ മകള്‍, ഗാഥ, കുങ്കുമപ്പൊട്ട്,തവ വിരഹേ, നീലനിലാവ്, സുമംഗലി, നിറമാല, താരാട്ട്, ഓട്ടുവള, കമല, ചുറ്റുവിളക്ക്, താലി, നിറമാല, പ്രണാമം, ചാരുലത, ഗൃഹപ്രവേശം, നീലക്കടമ്പ്, തുലാഭാരം, കുടുംബം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൃതികള്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു