സിവില്‍ സ്റ്റേഷനിൽ ഓഫീസുകൾ പ്രവർത്തിക്കാൻ അനുമതി

കോഴിക്കോട് //സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകൾക്കും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നൽകി. കോര്‍പ്പറേഷനിലെ വാര്‍ഡ് 13- സിവില്‍ സ്‌റ്റേഷന്‍ കണ്ടെയ്ന്‍മെന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലാ തലത്തിലുള്ള എല്ലാ ഓഫീസുകളിലും കോവിഡുമായ ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഓഫീസുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയത്.

ദുരന്തനിവാരണ പ്രവൃത്തികള്‍, മറ്റു അടിയന്തര പ്രവൃത്തികള്‍ എന്നിവ നടക്കുന്നതിനാല്‍ ജില്ലാ നിര്‍മിതി കേന്ദ്ര, പൊതുമരാമത്ത്, ഇറിഗേഷന്‍ എന്നീ വകുപ്പുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സിവിൽ സ്‌റ്റേഷൻ വാർഡിൽ ഇന്നലെ മൂന്നു പേർക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു