സംസ്ഥാനത്ത് മിനിമം ബസ് ചാർജ് 10 രൂപയാക്കി

കോഴിക്കോട്// സംസ്ഥാനത്ത് മിനിമം ബസ് ചാർജ് പത്ത് രൂപയാക്കി. ജസ്റ്റിസ് രാചന്ദ്രൻ കമ്മീഷന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. അതേസമയം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കണമെന്ന ശുപാർശ മന്ത്രിസഭായോഗം തള്ളി. കൊവിഡ് കാലത്തേക്കാണ് ബസ് ചാർജ് വർധിപ്പിച്ചിരിക്കുന്നത്.

രണ്ടര കിലോമീറ്ററിന് 8 രൂപയായി ചാർജ് വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ 5 കിലോ മീറ്ററിനായിരുന്നു 8 രൂപ ചാർജ്.
5 കിലോമീറ്റർ യാത്ര ചെയ്യാൻ ഇനി 10 രൂപ നൽകേണ്ടി വരും. അതേ സമയം വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ടുവച്ച മുഴുവൻ ശുപാർശകളും മന്ത്രിസഭായോഗം അംഗീകരിച്ചില്ല. മിനിമം ചാർജ് വർധിപ്പിക്കണമെന്ന ശുപാർശ അംഗീകരിക്കുകയായിരുന്നു. നിലവിൽ എട്ട് രൂപയാണ് മിനിമം ചാർജ്. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവും ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് മന്ത്രിസഭായോഗം അംഗീകരിച്ചില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു