സംസ്ഥാനത്തെ തീരദേശ മേഘലകളിൽ അടിയന്തര ശ്രദ്ധ ചെലുത്തണം – എം.എസ് ഭുവനചന്ദ്രൻ

കോഴിക്കോട്// ജില്ലയിലെ പൂന്തുറയിൽ കൊവിഡ് 19 ൻ്റെ സൂപ്പർ സ്പ്രെഡ്ന് കാരണം സർക്കാർ അനാസ്ഥയാണെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ
എം. എസ് ഭുവന ചന്ദ്രൻ. തീരദേശ മേഘലകൾ ആയിരക്കണക്കിന് പേർ തിങ്ങി പാർക്കുന്ന ജനസാന്ദ്രതയും നിരവധി പേർ വന്ന് പോകുന്നതുമായ സാമൂഹിക അകലം ഉൾപ്പെടെ പാലിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുമായ പ്രദേശങ്ങളാണ്.
രോഗം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തുകയും ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു എങ്കിൽ തിരുവനന്തപുരത്ത് ഈ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുമായിരുന്നില്ലന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ മറ്റ് തീരദേശ മേഘലകളിലും സമാന സ്ഥിതി വിശേഷം ഉണ്ടാകാതിരിക്കാൻ ഇവിടങ്ങളിൽ അടിയന്തര ശ്രദ്ധ ചെലുത്തണം.
മലപ്പുറം ജില്ലയിലെ തീരദേശ മേഘലയായ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത് പിന്‍വലിച്ചത്. അതിന് ശേഷവും സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്‍ധിക്കുകയാണ്
തീരദേശ മേഘലകളിലെ സമ്പർക്ക വ്യാപന സാധ്യതയും സർക്കാർ അനാസ്ഥയുമാണ് ഇത് കാണിക്കുന്നത്.
രോഗവ്യാപനം തടയുന്നതിനും ജനങ്ങളുടെ ആശങ്ക നീക്കാനും തീരദേശത്ത് വ്യാപക പരിശോധന നടത്തേണ്ടതുണ്ട്. ക്വാറൻറീൻ കേന്ദ്രങ്ങൾ സർക്കാർ ഒരുക്കി നൽകണം
കേരളം പ്രളയത്തെ നേരിട്ടപ്പോൾ സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരാണ് കടലിൻ്റെ മക്കൾ. അവരെ ചേർത്ത് നിർത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

ഇൻസ്റ്റിറ്റ്യൂഷണൽ കോറൻറീൻ ഒരുക്കാത്തതും സംസ്ഥാന അതിർത്തികളിലെ ജാഗ്രത കുറവുമാണ് രോഗ വ്യാപനം കൂട്ടാൻ കാരണം
ആൻറിജൻ ടെസ്റ്റ് നടത്തിയ ശേഷം യഥാർത്ഥത്തിൽ നെഗറ്റീവ് ആണോ എന്നറിയാൻ ആർ.ടി – പി.സി.ആർ കൂടെ ചെയ്യേണ്ടതാണ്. തീരദേശത്തെ ലോക്ക് ഡൗൺ മേഘലകളിലെ വീടുകളിൽ ഭക്ഷണവും കുടിവെള്ളവും എത്തിച്ച് നൽകാൻ ഭരണകൂടം തയ്യാറാകണം.
തിരുവനന്തപുരം ജില്ലയിലെ അഞ്ചു തെങ്ങ് പൂന്തുറയ്ക്ക് സമാനമായ രോഗവ്യാപന സാധ്യത ഉള്ള പ്രദേശമാണ് ഇവിടെ വ്യാപകമായ രീതിയിൽ പരിശോധനകൾ നടത്താൻ ആരോഗ്യ വകുപ്പ് തയ്യാറാകണം
എന്നും എം. എസ് ഭുവന ചന്ദ്രൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു