വെസ്റ്റ്ഹിൽ ശ്മശാനത്തിന് സുരക്ഷ വേണം: സംരക്ഷണ സമിതി

കോഴിക്കോട് // വെസ്റ്റ്ഹിൽ കോർപ്പറേഷൻ പൊതു ശ്മശാനത്തിൽ ശവ സംസ്ക്കാര സമയത്തല്ലാതെ ഗേറ്റുകൾ തുറന്നിടരുതെന്നും മുഴുവൻ സമയവും കാവൽക്കാരെ നിയമിക്കാൻ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും വെസ്റ്റ്ഹിൽ പൊതുശ്മശാന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ വർഷങ്ങളായി ശവസംസ്ക്കാര ക്രിയകൾക്ക് നേതൃത്വം നൽകുന്ന വ്യക്തികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും പരിശീലനവും നൽകണമെന്നും അവരെ കോർപ്പറേഷൻ ജീവനക്കാരായി പരിഗണിക്കുകയോ മതിയായ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുകയോ ചെയ്യണമെന്നും ആമ്പുലൻസുകളിൽ കൃത്യമായ അണു നശീകരണം നടത്തണമെന്നും കൂടാതെ രാത്രി 8 മണിക്ക് ശേഷം ശവസംസ്ക്കാരം അനുവദിക്കരുതെന്നും മതിയായ ലൈറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്നും ശ്മശാനത്തിലെ മാലിന്യ നിക്ഷേപമവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെടുകയുണ്ടായി.

ഏഷ്യയിലെ ഏറ്റവും വലിയ പൊതുശ്മശാന സമുച്ചയമായ വെസ്റ്റ്ഹിൽ ശ്മാ ശാനത്തിന് സമീപമുള്ള വാർഡിൽ കോവിഡ് സ്ഥിതീകരിക്കപ്പെടുകയും കൻ്റോൺമെൻ്റ് സോണാക്കുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ വെസ്റ്റ്ഹിൽ പൊതുശ്മശാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും രാഷ്ട്രീയ പാർട്ടി ഭാരവാഹികളുടെയും
യോഗത്തിൽ വെസ്റ്റ്ഹിൽ പൊതുശ്മശാന സംരക്ഷണ സമിതി സെക്രട്ടറി വി.ഉപേഷ് സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രമോദ് വി കെ , ഡെയ്സൺ, സമിതി ഭാരവാഹികളായ പി കെ ശ്രീരഞ്ജൻ, പി എം അനൂപ്, ഹർഷൻ കാമ്പുറം, കെ പി രഞ്ചിത്ത്, ,നൗഷാദ്, വളപ്പിൽ ശശിധരൻ ,ടി. പ്രവീൺ എന്നിവർ സംസാരിച്ചു. സജീഷ് കൊടിച്ചുളളി നന്ദി രേഖപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു