വെള്ളിയാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

കൊച്ചി // ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് വെള്ളിയാഴ്ച സംസ്ഥാനത്ത് പണിമുടക്ക് നടത്തും. ഇന്ധന വില വര്‍ധനവ് തടയുക, ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് പണിമുടക്ക്. പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുക, പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക, ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് സംയുക്ത സമര സമിതിയുടെ പ്രധാന ആവശ്യങ്ങള്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു