വെള്ളാപ്പള്ളിയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യണം: ധര്‍മവേദി

കോഴിക്കോട് //എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി മഹേഷിന്റെ മരണത്തിനു കാരണക്കാരനായന്ന് ആരോപണമുള്ള വെള്ളാപ്പള്ളി നടേശനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ശ്രീനാരായണ സഹോദര ധര്‍മ വേദി. വെള്ളാപ്പള്ളിക്കും സഹായി അശോകനുമെതിരെ കേസെടുക്കണമെന്ന മഹേഷിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുന്നില്ലെന്നും ധര്‍മവേദി നേതാക്കള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ചോദ്യം ചെയ്യാനായി പോലീസ് വെള്ളാപ്പള്ളിയുടെ സമയം ചോദിക്കുകയാണ്. അഴിമതി രഹിത ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം. മഹേശന്‍ കോടികളുടെ അഴിമതി നടത്തിയെന്ന തുഷാറിന്റെ ആരോപണം ഗൂഢ ലക്ഷ്യത്തോടെയാണ്. ഒരുഭാഗത്ത് മഹേശന്‍ നിരപരാധിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറയുമ്പോള്‍, മറുഭാഗത്ത് നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ്.

സ്വാമി ശാശ്വതീകാന്ദയുടെ മരണം മുതല്‍ നിരവധി ദുരൂഹ സംഭവങ്ങള്‍ എസ്.എന്‍.ഡി.പി നേതൃത്വവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ അധികാര ബന്ധം ഉപയോഗിച്ച് ഇതെല്ലാം അട്ടിമറിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാന കോര്‍ഡിനേറ്റര്‍ രവീന്ദ്രന്‍ പൊയിലൂര്‍, ജില്ലാ പ്രസിഡന്റ് വി.പി കൃഷ്ണന്‍, സെക്രട്ടറി രാഗേഷ് മുടപ്പിലാവില്‍, കെ.കെ ബാലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു