വിമാനത്താവളങ്ങളിൽ പരിമിത സൗകര്യം; യാത്രികർ കൊവിഡ് ആശങ്കയിൽ

കോഴിക്കോട് //വന്ദേഭാരത്, ചാർട്ടേർഡ് വിമാനങ്ങൾ എന്നിവയിൽ പ്രവാസികളുടെ വരവ് ഗണ്യമായി വർധിച്ച സാഹചര്യത്തിൽ അതിനനുസരണമായി സൗകര്യം പരിമിതം. യാത്രികർ വിമാനത്താവളത്തിൽ എത്തിയാലും ഏറെ നേരം കാത്തു നിൽക്കേണ്ട അവസ്ഥ. വാഹന ലഭ്യത കുറവും മറ്റു സൗകര്യ കുറവും മൂലം നാട്ടിലെത്തുന്ന പ്രവാസികൾ കൊവിഡ് ആശങ്കയിലാണ്.

വിമാനത്താവളത്തിലെ വിവിധ സൗകര്യങ്ങൾ വിപുലീകരിക്കണം എന്ന് എയർപോർട്ട് ഉപദേശക സമിതി യോഗത്തിൽ ഷെവലിയാർ സി. ഇ ചാക്കുണ്ണി ആവശ്യപ്പെട്ടു.
അതോടൊപ്പം പി.പി.ഇ കിറ്റ് വിമാനകമ്പനികൾ ബോഡിങ് പാസിനൊപ്പം നൽകണം. 350 രൂപയ്ക്ക് മേൽത്തരം പി.പി.ഇ കിറ്റ് കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തിക്കാൻ പ്രമുഖ കമ്പനികൾ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

മുൻപ് എമിഗ്രേഷൻ – കസ്റ്റംസ് പരിശോധനകൾക്കു പുറമേ ഇപ്പോൾ ആരോഗ്യ പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശോധനകളും കഴിഞ്ഞു പുറത്തിറങ്ങാൻ വളരെ അധികം സമയം എടുക്കുന്നു. വീണ്ടും വാഹനങ്ങൾ ലഭിക്കുവാൻ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയാണ്. വിദേശത്തുനിന്ന് വിമാനത്തിൽ കയറുന്നതിന് മുൻപോ വിമാനത്തിന് അകത്തു വച്ചോ, എയർപോർട്ടിൽ എത്തിയാലുള്ള നടപടിക്രമങ്ങൾ വീഡിയോ വഴിയോ, ക്യാബിൻ ക്രൂ മുഖേനയോ യാത്രക്കാർക്ക് വിശദ്ധീകരിക്കണം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും പബ്ലിക് റിലേഷനും മെച്ചപ്പെടുത്തണമെന്ന് യോഗത്തിൽ ആവശ്യപ്പെടുകയും എഴുതിത്തയ്യാറാക്കിയ നിർദ്ദേശങ്ങൾ ഓൺലൈൻ വഴി മീറ്റിങ്ങിനു മുൻപായി ചെയർമാനും എയർപോർട്ട് ഡയറക്ടർക്കും ഉപദേശക സമിതി അംഗങ്ങൾക്കും ഇമെയിൽ വഴിയും വാട്സ് ആപ്പ് വഴിയും അയച്ചുകൊടുത്തു.

ഉന്നയിച്ച കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് ചെയർമാൻ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും എയർപോർട്ട് ഡയറക്ടർ ശ്രീനിവാസറാവുവും. ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു.

ഇതേ ആവശ്യം ഉന്നയിച്ചു പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, സഹമന്ത്രി വി മുരളീധരൻ, വ്യോമയാന മന്ത്രി, ഡിജിസിഎ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ, കേരള ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്കും കിറ്റുകൾ യാത്രക്കാർക്ക് നൽകണമെന്ന് പ്രമുഖ വിമാനക്കമ്പനികൾക്കും മറ്റു ബന്ധപ്പെട്ടവർക്കും എംഡി സി രക്ഷാധികാരി ഡോ.എ.വി.അനൂപ്, പ്രസിഡണ്ട് ഷെവലിയാർ സി.ഇ. ചാക്കുണ്ണി എന്നിവർ പ്രത്യേക നിവേദനം ഇമെയിൽ വഴി അയച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു