വിദേശ പക്ഷി, ജന്തു ജാലങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വേണം

കാസർകോട് // വ്യക്തികളുടെ കൈവശമുള്ള
വിദേശ പക്ഷി – ജന്തുജാലങ്ങൾക്ക്
വനം വകുപ്പ് ഉടമസ്ഥാവകാശസർട്ടിഫിക്കറ്റ് നൽകുന്നു. വംശനാശ ഭീഷണിനേരിടുന്ന ജീവജന്തുജാലങ്ങളുടെ സംരക്ഷണത്തിനാ
യുള്ള അന്താരാഷ്ട്ര ഉടമ്പടിയായ
കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഓൺ എൻഡാൻജേർഡ് സ്പീഷീസ്സിൻ്റ
(ഐ ടി ഇ എസ് ) അനുബന്ധം 1,2,3 ൽ ഉൾപ്പെട്ട ജീവികൾക്കാണ് സർട്ടിഫിക്കറ്റ് നൽകുക.

പട്ടികയിൽ ഉൾപ്പെട്ട അരുമജീവികൾ കൈവശമുള്ളവർ ഡിസംബർ 15ന് മുമ്പായി www.parivesh.nic.in എന്ന വൈബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണ്ടതാണ്. ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കുന്നവർ കൈവശമുള്ള ജന്തുജാലങ്ങളെ സംബന്ധിച്ച രേഖകൾ സമർപ്പിക്കേണ്ടതില്ല. പിന്നിട് സമർപ്പിക്കുന്ന അപേക്ഷകളോടൊപ്പം ഈ രേഖകൾ സമർപ്പിക്കേണ്ടിവരുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.parivesh.nic.in എന്ന വൈബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ cww.for@kerala.gov.in എന്ന മെയിൽ ഐഡിയിലും 0471 2529314 എന്ന ഫോൺ നമ്പറിലും വിശദവിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണന്ന് ഫോറസ്റ്റ് പി ആർ ഒ
ഡോ. അഞ്ചൽകൃഷ്ണകുമാർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു