“വാരിയൻകുന്നത്ത്” സിനിമ ചർച്ചയാക്കുന്നത് സർക്കാരിൻ്റെ പാളിച്ച മറക്കാൻ : ഹനുമാൻ സേന ഭാരത്

കോഴിക്കോട്// വാരിയൻകുന്നത്ത് സിനിമ ഇടതു പക്ഷത്തിന്റെ പി ആർ വർക്കിന്റെ ഭാഗമാണെന്നും കോ വിഡ് ദുരിതത്തിൽ സർക്കാരിന് പറ്റിയ പാളിച്ചകൾ മറച്ചുവെക്കാൻ ചർച്ചയാക്കിയതാണെന്നും ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സലൻ പ്രസ്താവിച്ചു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം വർഗീയ വോട്ടുകൾ സമാഹരിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട് 1967 മുതൽ ഈ എം എസ് സ്വീകരിച്ച വർഗീയ പ്രീണന നയത്തിൻറെ ഭാഗമാണിത്. 1921 ലെ മാപ്പിള ലഹള കളുടെ ചരിത്ര സ്മാരക കൃതികൾ ഉണർത്തുന്ന പ്രദേശങ്ങളാണ് മഹാത്മാ ഗാന്ധിജിയും ബി ആർ അംബേദ്കറും മലബാർ കലക്ടർ വില്യ ലോഹനനും മഹാകവി കുമാരനാശാനും കെ മാധവൻ നായരും കെപി കേശവമേനോനും ബ്രിട്ടീഷ് കമ്മീഷണറും മാപ്പിള ലഹളയിൽ നടന്ന ക്രൂരകൃത്യങ്ങളെയും കൊള്ളയെയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മഹത് വ്യക്തികളുടെ ജീവനുള്ള രേഖകളെ മാറ്റിമറിച്ചുകൊണ്ട് ചരിത്രം അട്ടിമറിക്കുകയാണ് ഇടതുപക്ഷവും മുഖ്യമന്ത്രിയും കേരളത്തിൻറെ ചരിത്രത്തിൽ നേരെ വർഗ്ഗീയ അധിനിവേശം നടത്തുകയാണ്.

മതവികാരം വ്രണപ്പെടുത്തുന്ന ഈ സിനിമയിൽ അഭിനയിക്കുന്നവർ പിന്മാറിയില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും ഈ സാംസ്കാരിക ഫാസിസത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു . യോഗത്തിൽ ചൈതന്യ ചക്രവർത്തി .ശിവ സ്വാമി പാലക്കാട് . സംഗീത് ചേവായൂർ .പി വിനോദ് പുരുഷു മാസ്റ്റർ . എൻ.എം. ഷനൂബ്, പി.ടി.എസ് ഉണ്ണി എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു