വസ്ത്രവിപണി ഇനി വീട്ടിലേയ്ക്ക്… വിളിക്കാം അത്യാവശ്യ വസ്ത്രങ്ങൾക്ക്

കോഴിക്കോട് // ലോക്ക്ഡൗൺ, കൊറെൻ്റിൻ, കൊവിഡ് വ്യാപനം എന്നീ സാഹചര്യത്തിൽ അത്യാവശ്യ വസ്ത്രങ്ങൾ വാങ്ങാൻ പൊതുവിപണിയിലും ജനത്തിരക്കുള്ള നഗരത്തിലും എത്താൻ ബുദ്ധിമുട്ടുകളുളളവർക്ക് സഹായമായി കോഴിക്കോട് സിവിൽ സ്‌റ്റേഷൻ സമീപത്തെ പെരിങ്ങാട്ട് ബിൽഡിംഗിലെ “ബിൻഡാ’സ് ” ടെക്സ്റ്റയിൽസ് വീടുകളിലേക്ക് ഡോർ ഡെലിവറിയായി എത്തും.

കോഴിക്കോട് മലാപറമ്പ് നഗരപരിധിയിൽ സമീപ പ്രദേശങ്ങളിലുമായി 8 കിലോമീറ്റർ പരിധിയിലാണ് സേവനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നഗരത്തിലെ റസിഡൻസ് കോളനികൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനമില്ലാത്ത ചെറുകവലകൾ എന്നിവിടങ്ങളിൽ നിശ്ചിത ദിവസങ്ങളിലും ഞായറാഴ്ചയും എത്തും.

കൊവിഡ് കാലത്ത് രോഗവ്യാപനം തടയാൻ അത്യാവശ്യത്തിന് മാത്രമെ പുറത്തിറങ്ങാവൂ എന്നാണ് സർക്കാറും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിൽ അത്യാവശ്യ വസ്ത്രങ്ങൾക്ക് ആവശ്യക്കാർക്ക് ഫോണിൽ ബന്ധപ്പെടാനുള്ള സൗകര്യവുമുണ്ട്. ഹോം ഡെലിവറി സംവിധാനം ജൂലൈ 25ന് സർവ്വീസ് ആരംഭിക്കുമെന്ന് ബിൻഡാസ് ഗ്രൂപ്പ് എം.ഡി. ഷാജു.പി.പി. അറിയിച്ചു. അവശ്യ തുണി ഉൽപ്പന്നങ്ങൾക്കായി കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടാൻ : 9188 466 447 നമ്പർ ഫോണിൽ സേവ് ചെയ്യുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു