രോഗവ്യാപനം: പെയ്ഡ് കോറെൻ്റിൻ കേന്ദ്രങ്ങൾ സജീകരിക്കണം

മലബാർ ഡെവലപ്പമെൻ്റ് കൗൺസിൽ


കോഴിക്കോട്//  സംസ്ഥാനത്ത് കോവിഡ് പോസ്റ്റീവ് കേസുകൾ വർദ്ധിക്കുകയും , ഐ.എം.എ. സമൂഹ വ്യാപന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പ്രവാസികളും , അന്യ സംസ്ഥാനക്കാരും കൂടുതൽ എത്തുന്നതോടെ മുംബെയിൽ ജൈന മതസ്ഥർ ആരംഭിച്ച മാതൃകയിൽ കോറെൻ്റിയൻ കേന്ദ്രങ്ങൾ കൂടുതൽ ആരംഭിക്കുവാൻ കേരള സർക്കാർ നടപടികളാരംഭിക്കണമെന്ന് മലബാർ ഡവലപ്പ്മെൻ്റ് കൗൺസിൽ രക്ഷാധികാരി ഡോ. എ.വി.അനൂപ് , പ്രസിഡൻ്റ് ഷെവലിയാർ സി.ഇ.ചാക്കുണ്ണി എന്നിവർ  അഭ്യർത്ഥിച്ചു.

ചൈന്നെ നഗരങ്ങളിൽ ഓഡിറ്റോറിയം , സ്റ്റാർ ഹോട്ടലുകൾ ,റിസോർട്ടുകൾ  ,കല്ല്യാണമണ്ഡപങ്ങൾ എന്നിവ  കോറെൻറിയൻ കേന്ദ്രങ്ങളാക്കി മാറ്റി. ദിവസം നാമമാത്രം തുക  നൽകിയാൽ രണ്ട് നേരം ചായ ,രണ്ട് നേരം  ഭക്ഷണം ,താമസം ,ചികിൽസ, മരുന്ന് , ഓക്സിജൻ സിലിണ്ടർ , ഡോക്ടർസേവനം  എന്നിവയാണ്  മുംബെയിലെ പെയ്ഡ് കോറെൻറയിനിൽ  നൽകുന്നത്.

നിർമയ സേവ ഫൗണ്ടേഷനാണ് പ്രമോട്ടർമാർ  കഴിഞ്ഞ ദിവസം ആവശ്യക്കാർ കൂടിയതോടെ രണ്ട് പെയ്ഡ് കോറെൻ്റീയൻ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു. ചൈന്നെയിൽ ആശുപത്രി ഓഡിറ്റോറിയം , റെയിൽവേ കോച്ചുകൾ എന്നിവ കോറൻ്റെയിൻ കേന്ദ്രങ്ങളാക്കി മാറ്റി.

ഇത്തരത്തിൽ  കേന്ദ്രങ്ങൾ സജീകരിക്കുവാൻ സംസ്ഥാന സർക്കാർ ,തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ , സാമുദായിക -സാമൂഹ്യ  , ട്രസ്റ്റുകൾ  , രാഷ്ട്രീയ , യുവജന സംഘടനകൾ മുന്നോട്ട് വന്ന് കോവിഡിനെ അതിജീവിക്കണമെന്ന് കൗൺസിൽ അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു