രാജ്യാന്തര വിമാന സർവ്വീസ് ജൂലൈ അവസാനത്തോടെ

കോഴിക്കോട് // ജൂലൈ അവസാനത്തോടെ ഇന്ത്യയിലെ ചില സെക്ടറുകളിൽ നിന്നും അന്താരാഷ്ട്ര സർവീസ് ആരംഭിക്കാൻ എമിറേറ്സ് ഉൾപ്പെടെയുള്ള ഗൾഫ് വിമാക്കമ്പനികൾ നടപടി ആരംഭിച്ചു. ജൂലൈ 30 വരെ വിലക്ക് നേരത്തെ ഉണ്ടായിരുന്നു. ഇതിനിടയിലാണ് വ്യാമയാന മന്ത്രാലയത്തിൻ്റെ പുതിയ ഉത്തരവ്. ജൂലൈ 15 മുതൽ ബുക്കിംഗ് ആരംഭിക്കും.

വിദേശത്തേക്ക് ജോലിസംബന്ധമായി തിരിച്ചുപോകേണ്ടവർക്ക് ജൂലൈ അവസാനം ഇന്ത്യയിലെ ചില സെക്ടറുകളിൽ അന്താരാഷ്ട്ര സർവീസ് ആരംഭിക്കാനുള്ള എമിറേറ്സ് ഉൾപ്പെടെയുള്ള ഗൾഫ് വിമാക്കമ്പനികളുടെ തീരുമാനം വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഗുണകരമാവുമെന്ന് മലബാർ ഡെവലപ്മെന്റ് കൌൺസിൽ അഭിപ്രായപ്പെട്ടു.

അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ ഹോസ്റ്റലുകൾ, ഓഡിറ്റോറിയം, റിസോർട്ടുകൾ, ലോഡ്ജുകൾ ഉൾപ്പെടെ അനുയോജ്യമായതും വിമാനത്താവളങ്ങൾക്ക് അടുത്തുമായവ മുംബൈയിൽ ജൈനമത പെയ്ഡ് ക്വാറന്റൈൻ / ടാറ്റയുടെ സൗജന്യ ക്വാറന്റൈൻ മാതൃകയിൽ കേരളത്തിൽ ആരംഭിക്കണമെന്ന് കൗൺസിൽ അഭ്യർത്ഥിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരിയുമായ ഡോ.എ.വി. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. ചെന്നൈയിൽ വിവിധ മലയാളി സംഘടനകൾ യോജിച്ചു നടത്തുന്ന കോവി ഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. അതേ മാതൃകയിൽ കേരളത്തിലും സംഘടനകൾ യോജിച്ചു പ്രവർത്തിക്കണമെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
വിമാനത്താവളത്തിൽ പി.പി.ഇ കിറ്റ്, വിവിധ മേഖലകളിൽ ഡോക്ടർ എ വി അനൂപ് സ്പോൺസർ ചെയ്ത മെഡിമിക്സ് സോപ്പ്, ഹാൻഡ് വാഷ്, മുഖാവരണം കൌൺസിൽ മുഖേന വിതരണം ചെയ്തു. കേന്ദ്രസർക്കാരിനെയും ആരോഗ്യ വകുപ്പിനെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ വ്യാപാര സ്ഥാപനങ്ങൾ തയ്യാറാവണമെന്നും അല്ലാത്തപക്ഷം വിപണി അടച്ചാൽ ആവശ്യ സാധന ലഭ്യതക്കുറവിനും വിലവർധനവിനും ഇടവരുത്തും. കെട്ടിട ഉടമകളും വ്യാപാര സ്ഥാപനങ്ങളും ജീവനക്കാരും തൊഴിലാളികളും കൂടുതൽ പ്രതിസന്ധിയിലാക്കും എന്ന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സുബൈർ കൊളക്കാടൻ (കാലിക്കറ്റ് ചേംബർ), പി.ഐ.അജയൻ (വിദ്യാഭ്യാസ ഉപഭോക്തൃ സമിതി) പ്രൊഫസർ ഫിലിപ്പ്.കെ.ആന്റണി, അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, എം വി കുഞ്ഞാമു ( മലബാർ ഡെവലപ്മെന്റ് കൗൺസിൽ), സി സി.മനോജ്, കുന്നോത്ത് അബൂബക്കർ, (ഓൾ കേരള കൺസ്യൂമർ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), എം ഇ അഷ്റഫ്, എം എൻ ഉല്ലാസൻ (സിറ്റി മർച്ചന്റ് അസോസിയേഷൻ). കെ. സലിം, പി ആഷിം, എൻ. ഇ. ബാലകൃഷ്ണ മാരാർ, (ചെറുകിട കെട്ടിട ഉടമ അസോസിയേഷൻ), ജോഷി പോൾ പി, സി.വി ജോസി (ഡിസ്ട്രിക്ട് മർച്ചന്റ് അസോസിയേഷൻ), ശ്രീകല മോഹൻ, എം.എം. സെബാസ്റ്റ്യൻ, പി. എൻ. സത്യൻ എന്നിവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു