മൃതദേഹത്തോട് അനാദരവ് കാണിക്കുന്നവർ കളങ്കിതർ – എം. എസ് ഭുവനചന്ദ്രൻ

കോഴിക്കോട് // കോട്ടയംമെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ച നടുമാലിൽ ഔസേഫ്ജോർജി(83)ന്റെ മൃതദേഹം നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിക്കുന്നത് തടഞ്ഞ് മൃതദേഹത്തോട് അനാദരവ് കാണിച്ചവർ സമൂഹത്തിന് കളങ്കിതരാണെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവനചന്ദ്രൻ പറഞ്ഞു.

മരണപ്പെട്ട ശരീരത്തോട് ആദരവ് കാണിക്കുന്നതാണ് നമ്മുടെ സംസ്ക്കാരം. ശവസംസ്ക്കാരം എന്ന് പറയുന്നത് തന്നെ അത് കൊണ്ടാണ് . ഒരു വ്യക്തി മരണപ്പെട്ട് കഴിഞ്ഞാൽ അയാൾക്ക് ജാതിയോ – മതമോ – നിറമോ – ഭാഷയോ – ഒന്നുമില്ല. ശത്രുക്കൾ മരണപ്പെട്ടാൽ പോലും അവരുടെ മൃതശരീരത്തോട് ആദരവ് കാണിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. നമ്മുടെ ശത്രു രാജ്യമായ പാക്കിസ്ഥാൻ സൈനികർ മരണപ്പെട്ടാൽ പോലും ഇന്ത്യൻ സൈന്യം മൃതദേഹത്തോട് ആദരവ് കാണിക്കാറുണ്ട്. വാക്കിലും പ്രവർത്തിയിലും എല്ലാം തന്നെ നമ്മൾ ആദരവ് കാണിക്കണം. പൊതു ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിനെ എതിർക്കേണ്ടതില്ല.

വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മതവും – ജാതിയും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തിയാണ് ഉണ്ടായത്. മുൻപ് ശ്മശാനത്തിൽ അടക്കം ചെയ്ത മൃതശരീരങ്ങൾക്ക് കൊറോണ വരുമോ എന്ന ഭയം കൊണ്ടാണോ ഇദ്ദേഹം സംസ്ക്കാരത്തെ എതിർത്തത്. രാജ്യം ഭരിക്കുന്ന പ്രസ്ഥാനത്തിൻ്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നതും, ജനങ്ങൾ തെരഞ്ഞെടുത്തതുമായ ഒരു വ്യക്തിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഈ പ്രവർത്തി അദ്ദേഹത്തിൻ്റെ സംസ്ക്കാര ശൂന്യതയാണ് തെളിയിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

പ്രസ്ഥാനത്തിന് വേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ച വ്യക്തികളുടെ പ്രവർത്തനങ്ങളെയും, അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങളെയും കളങ്കപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ പ്രവർത്തി എന്നും ഭുവനചന്ദ്രൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു