മുഹമ്മദ് റഫി 40- മത് ചരമദിനം 31 ന്

അൺലോക്കിലും എഫ് ബി യിൽ
റഫി സംഗീത വിരുന്ന്

കോഴിക്കോട് // കൊവിഡ് അൺലോക്കിലും മുഹമ്മദ് റഫിയുടെ ഓർമ്മ പുതുക്കി കോഴിക്കോട്ടെ സംഗീത പ്രേമികൾ സോഷ്യൽ മീഡിയയിൽ റഫി സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

മുഹമ്മദ് റഫിയുടെ നാൽപതാം ചരമവാർഷിക ദിനമായ ജൂലൈ 31 ന് റഫി ഫൗണ്ടേഷനാണ് ബലി പെരുന്നാൾ ദിനത്തിൽ വൈകീട്ട് അഞ്ചു മുതൽ ഏഴുവരെ ഫൗണ്ടേഷൻ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജിൽ ലൈവായി വ്രച്ച്വൽ സംഗീത സായാഹ്നവും അനുസ്മരണവും നടത്തുന്നത്.

വൈകീട്ട് നടക്കുന്ന ചടങ്ങിൽ ഡോ. മെഹ്റുഫ് രാജ് അനുസ്മരണം നടത്തും. ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ ഗാനാലാപന മത്സരത്തിലെ വിജയികളെ രാവിലെ പത്തിന് കൺവീനർ എൻ.സി.അബ്ദുള്ളക്കോയ പ്രഖ്യാപിക്കും.
വിജയികൾക്ക് ഉപഹാരം സമർപ്പിക്കും. ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡണ്ട് ടി .പി .എം ഹാഷിർ അലി അധ്യക്ഷനാകും. പി.ടി.മുസ്തഫ, ഷംസുദീൻ, സുബൈർ, ശാന്തകുമാർ, മുഹമ്മദ് റഫി, പ്രകാശ് പി., മുർഷിദ് പങ്കെടുക്കും.

തുടർന്ന് വൈകീട്ട് നടക്കുന്ന റഫി സംഗീത വിരുന്നിൽ കോഴിക്കോട് നഗരത്തിലെയും ദുബായിലെയും ഗായകർ ഗാനങ്ങൾ ആലപിക്കും. മുഴുവൻ മുഹമ്മദ് റഫി ആരാധകരും പരിപാടിയിൽ ഭാഗമാകാൻ ഫൗണ്ടേഷൻ്റെ ഫെയ്സ് ബുക്ക് പേജായ https://fb.me/mohdRafiFoundation എന്ന ലിങ്ക് ഉപയോഗിക്കണമെന്ന് പ്രസിഡണ്ട് ടി .പി .എം ഹാഷിർ അലി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു