മുതിർന്നവരുടെ സംരക്ഷണത്തിന് തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് കെയർ സെൻ്റർ തുടങ്ങണം – കലക്ടർ

ക്വാറന്റീനിൽ ഉള്ള മുഴുവൻ പേരെയും
ടെസ്റ്റിന് വിധേയരാക്കും

കോഴിക്കോട്// കോവിഡ് സമ്പർക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ ഒറ്റപ്പെടാൻ സാധ്യതയുള്ള പ്രായമായവരുടെ സംരക്ഷണത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കോവിഡ് കെയർ സെന്ററുകൾ തുടങ്ങണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

പ്രായമായവർക്ക് ക്വാറന്റീൻ നിർദ്ദേശിക്കപ്പെട്ടാൽ അവർ വീട്ടുകളിൽ ഒറ്റപ്പെട്ട് കഴിയാൻ ഇടവരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് തീരുമാനം. മറ്റ് രോഗങ്ങൾ കൂടി ഉണ്ടാവാൻ സാധ്യതയുള്ള ഇവർക്ക് കോവിഡ് കെയർ സെന്ററുകളിൽ ചികിത്സാ സഹായത്തിന് സൗകര്യമൊരുക്കും. പാലിയേറ്റീവ് വളണ്ടിയർമാരെ കോവിഡ് കെയർ സെന്ററുകളിൽ നിയോഗിക്കേണ്ടതാണെന്നും കലക്ടർ നിർദ്ദേശിച്ചു.

കോഴിക്കോട് ജില്ല കളക്ടർ സാംബശിവറാവ്

ക്വാറന്റീനിൽ കഴിയുന്ന മുഴുവൻ പേരെയും ടെസ്റ്റിന് വിധേയരാക്കും. ഇതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ക്വാറന്റീനിൽ കഴിയുന്ന മുഴുവൻ പേരുടേയും അവരുടെ വീട്ടിലെയും സാഹചര്യങ്ങൾ വാർഡ് തല ആർ.ആർ.ടികൾ ശേഖരിച്ച് ജാഗ്രതാ പോർട്ടലിൽ നൽകേണ്ടതാണെന്നും കലക്ടർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു