കോഴിക്കോട്// കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാതിരിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ പരാതിപ്പെടണമെന്ന് മെയിന്റനന്‍സ് ട്രൈബ്യൂണല്‍.
കസബ വില്ലേജ് പരിധിയില്‍പെട്ട പ്രദേശത്ത് മകന് വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ദേഹോപദ്രവം ഏല്പിച്ചുവെന്നും കാണിച്ച് മുതിര്‍ന്ന പൗരയായ അമ്മ നല്കിയ പരാതി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
വയോധികയുടെ പരാതി സ്വീകരിച്ച് അടുത്ത ദിവസം തന്നെ ഇരുകക്ഷികളെയും കോടതിയില്‍ വിളിച്ചുവരുത്തി വിചാരണ നടത്തി. സബ്കലക്ടര്‍ അടിയന്തര ഇടപെടലിലൂടെ വയോധികയെ നേരിട്ട് വീട്ടിലെത്തിച്ചു. ഇവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട സ്റ്റേഷന് ഫൗസ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കോഴിക്കോട്, താമരശ്ശേരി താലൂക്ക് പരിധിയില്‍പെട്ടവര്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സബ്കലക്ടറുടെ കാര്യാലയത്തെയും വടകര കൊയിലാണ്ടി താലൂക്കില്പെട്ടവര്വര്ക്ക് വടകര റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വടകര മെയിന്റനന്‍സ് ട്രൈബ്യൂണലിനെയും സമീപിക്കാം.
മുതിര്‍ന്ന പൗരന്റെ കരുതലിലും സംരക്ഷണത്തിനും ഉത്തരവാദപ്പെട്ടവര്‍ അവരെ ഉപേക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സ്ഥലത്ത് വിട്ടിട്ടു പോവുകയാണെങ്കില്‍ മൂന്നുമാസം തടവോ അയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാന്‍ വയോജന സംരക്ഷണ നിയമം സെക്ഷന്‍ 24ല്‍ പ്രതിപാദിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍ന്മാരെ സംരക്ഷിക്കാത്ത മക്കളില്‍നിന്നും പ്രതിമാസം 10,000 രൂപ വരെ ജീവിത ചെലവ് ഈടാക്കി നല്‍കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന് അധികാരമുണ്ടെന്നും സബ് കലക്ടര്‍ അറിയിച്ചു.