കല്‍പ്പറ്റ// കോവിഡ്19 വൈറസ് നിര്‍വ്യാപന പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പര്‍ക്കത്തിലൂടെ രോഗംവ്യാപിക്കാതിരിക്കാന് കൃത്യമായി മാസ്ക്ക് ധരിക്കണമെന്ന് പൊലിസ്.
കോവിഡ് രോഗമാനദണ്ഡം ഉണ്ടായിട്ടും നിര്‍ദ്ദേശം ലംഘിച്ച്ക്കൊണ്ട് മാസ്ക്ക് ധരിക്കാതെപൊതുസ്ഥലങ്ങളില് ഇടപഴകിയ കുറ്റത്തിന് വിവിധ പോലീസ്സ്റ്റേഷനുകളിലായി വയനാട് ജില്ലയില്‍ ഇതുവരെ 3042 പേര്ക്കെതിരെപെറ്റിക്കേസ് ചുമത്തുകയും, ക്വാറന്റൈന് നിര്‍ദ്ദേശം ലംഘിച്ചതിന്ല്പ100കേസുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവിആര്‍.ഇളങ്കോ. ഐ.പി.എസ് അറിയിച്ചു.
പൊതു ഇടങ്ങളില്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണമെന്ന നിര്ദ്ദേശംവന്ന മെയ് മാസത്തില്‍ (518)ഉം, ലോക്ക്ഡൗണിന്റെ ഒന്നാംഘട്ട അണ്ലോക്ക്തുടങ്ങിയ ജൂണില്‍ (1448)ഉം, രണ്ടാംഘട്ട അണ്‍ലോക്ക് തുടങ്ങിയ ജൂലൈയില്ഇന്നലെവരെ(1076) പെറ്റികേസുകള്‍ എടുത്തിട്ടുണ്ട്. വിദേശത്ത് നിന്നുംഅന്യസംസ്ഥാനത്ത് നിന്നും അതുപോലെ രോഗം സ്ഥിരീകരിച്ചവരുമായിസമ്പര്ക്കം നടത്തിയവരോടും മറ്റും ബന്ധപ്പെട്ട അധിക്യതര്‍ ക്വറന്റൈന് നിര്ദേശംനല്കിയിട്ട് അതു ലംഘിച്ച്കൊണ്ട് പുറത്തിറങ്ങിയവര്‍ക്കെതിരെ സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ആയിരുന്ന മാര്‍ച്ചില്‍ (23),ഏപ്രീല്‍(19), മെയ്(14)ലോക്ക്ഡൗണിന്റെ അണ്‍ലോക്ക് ഒന്നാംഘട്ടമായ ജൂണില്‍(15), ജൂലയ്(29)ഉംകേസുകള് ജില്ലയില്‍ രജിസ്റ്റര്‍ ചെയതിിട്ടുണ്ട്.ക്വാറന്റൈന് ലംഘനം ഉള്‍പ്പെടെ ലോക്ക്ഡൗണ്‍ |നിയമലംഘനംനടത്തിയതിനും, കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനും ജില്ലയില്‍ വിവിധപോലീസ് സ്റ്റേഷനിലുകളിലായി ഇതുവരെ 9205 ആളുകളെ പ്രതിച്ചേര്ത്ത്ല്പ6492 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1615 പേരെ അറസ്റ്റ് ചെയ്യുകയും3647 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 3547വാഹനങ്ങള്വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം
ലംഘിച്ചതിന് 6385 കേസുകളും, ക്വാറന്റൈന് നിര്‍ദ്ദേശം ലംഘിച്ചതിന്ല്പ100കേസുകളും, കോവിഡ് വൈറസ് പകര്ച്ചവ്യാതിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയതിന് 7 കേസുകളുമാണ്എടുത്തിട്ടുള്ളത്.
.
