മഴ: അതി ജാഗ്രത മലയോരത്ത് പുഴകൾ നിറഞ്ഞു

കോഴിക്കോട് // സംസ്ഥാന വ്യാപകമായി മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്. പലയിടങ്ങളിലും പുഴകൾ കരകവിഞ്ഞൊഴുകാൻ ഇടയുണ്ട്. കോഴിക്കോട് ജില്ലയിൽ വടക്കൻ മലമേഖലയിൽ മഴ കനത്തു. പുഴകൾ നിറഞ്ഞൊഴുകിയതായി നാട്ടുകാർ പറഞ്ഞു.

വ്യാഴാഴ്ച ജില്ലയിൽ അതി തീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പു നൽകി. ജില്ലയിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ലന്ന് പറയുന്നു.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ  നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണമെന്ന് നിർദ്ദേശമുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം.

കുറ്റ്യാടി വനമേഖലകളിൽ ശക്തമായ മഴ പെയ്യുന്നു. തോട്ടിൽപ്പാലം പുഴ കരകവിഞ്ഞ് ഒഴുകുന്നതായി നാട്ടുകാർ അറിയിച്ചു.
മുള്ളൻകുന്ന് നിടുവാൽ പുഴ കരവിഞ്ഞു. മുള്ളൻകുന്ന് ജാനകികാട് റോഡിൽ വെള്ളം കയറി. വാണിമേൽ, വിലങ്ങാട് ,കുറ്റ്യാടി എന്നീ പുഴകൾ കരകവിഞ്ഞ് ഒഴുകാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഗ്നിശമന സേനയുടെ മുന്നറിയിപ്പുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു