ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍: അദ്ധ്യാപകർ ഉൾപ്പെട്ട സംഘം വാർഡിൽ പരിശോധന തുടങ്ങി

മലപ്പുറം// കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കാര്യക്ഷമമാക്കുന്നതിനും താലൂക്ക് തല സ്‌ക്വാഡുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി.
 അധ്യാപകര്‍, പൊലീസ്, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് താലൂക്ക് തല സ്വകാഡുകളിലുള്ളത്.

ഓരോ താലൂക്കിലെയും പൊതു ഇടങ്ങള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌ക്വാഡ് പരിശോധനയും ബോധവത്ക്കരണവും നടത്തി. പരിശോധനയില്‍ സാമൂഹിക അകലം പാലിക്കാത്തതും സാനിറ്റൈസര്‍ സൗകര്യം ഒരുക്കാത്ത സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലുറപ്പിടങ്ങള്‍ എന്നിവ സ്‌ക്വാഡ് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു.

മാസ്‌ക് ധരിക്കാതിരുന്നവരുടേയും ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ തുടര്‍ നടപടികള്‍ക്കായി  പൊലീസിന് കൈമാറി. തുടര്‍ന്നുള്ള  ദിവസങ്ങളിലും സ്‌ക്വാഡുകളുടെ പരിശോധനയും  ബോധവത്ക്കരണ പ്രചരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു