ബിഷപ്പിനെയും നേതാക്കളെയും കേസിൽ കുടുക്കിയ നടപടി പിൻവലിക്കണം – കേരളാ കോൺഗ്രസ് (ജേക്കബ്)

പേരാമ്പ്ര // കർഷകരുടെ പ്രശ്നത്തിൽ ഇടപെട്ട താമരശേരി ബിഷപ്പിനെയും കർഷക നേതാക്കളെയും കേസിൽ കുടുക്കിയ വനം – പോലീസുദ്യോഗസ്ഥരുടെ നടപടിയിൽ കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ യോഗം പ്രതിക്ഷേധിച്ചു.നടപടി ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് കെ.പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ

സി. വീരാൻകുട്ടി, രാജൻവർക്കി, മനോജ് ആവള, പ്രദീപ് ചോമ്പാല, കെ.എം നിസാർ, സലീം പുല്ലടി, ഒ. പി. എ റസാഖ്, ബേബി കോച്ചേരി, ചക്രപാണി കുറ്റ്യാടി, പൗലോസ് കരിപ്പാക്കുടി, തോമസ്പീറ്റർ, രാജൻ അരുന്ദതി, വിജയൻ കൊല്ലമ്പത്ത്, സത്യൻ പുത്തലത്ത്, ജെയിംസ് പൈനാപ്പള്ളി എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു