ബിഷപ്പിനെതിരെ കേസ് : മലയോര കര്‍ഷക ആക്ഷന്‍ കമ്മറ്റി കത്തുകളയക്കും

പേരാമ്പ്ര //ഫോറസ്റ്റ് റേഞ്ച് ആപ്പിസില്‍ നിവേദനം നല്‍കാന്‍ ചെന്ന താമരശ്ശേരി രുപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയെലിന് എതിരെ അന്യായമായ് പോലീസെടുത്ത കേസ് പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് മലയോര കര്‍ഷക ആക്ഷന്‍ കമ്മറ്റി മുഖ്യമന്ത്രിക്ക് ആയിരം കത്തുകളയക്കും. കൂരാച്ചുണ്ടില്‍ ചേര്‍ന്ന സമിതിയുടെ ഓണ്‍ലൈന്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ബിഷപ്പിനെതിരെ കേസെടുത്ത ഉദ്യോഗസ്ഥനെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും.അവകാശങ്ങള്‍ നിക്ഷേധിക്കുകയും നിയമങ്ങള്‍ വളച്ചെടിക്കുകയും ചെയ്യുന്ന വനം,പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായ് രംഗത്തിറങ്ങണമെന്നും യോഗം ആവിശ്യപ്പെട്ടു.

സമിതി ചെയര്‍മാന്‍ ഒ.ഡി തോമസ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് പുത്തൂര്‍, ക്രിഷ്ണന്‍ക്കുട്ടി ബാലുശ്ശേരി, പുന്നത്തറ പത്മനാഭന്‍,ജോര്‍ജ് ഒറ്റപ്ളാക്കല്‍, ബാബു താമരശ്ശേരി,ബേബി തൊട്ടില്‍പ്പാലം എന്നിവര്‍ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു