നിയമലംഘനം: ടർഫ് കോർട്ട് അടച്ചു പൂട്ടി

മാനന്തവാടി //എല്ലാ വിധ നിയമങ്ങളും ലംഘിച്ച് ടർഫ് കോർട്ട് പ്രവർത്തനം അധികൃതർ അടച്ചു പൂട്ടി ഉത്തരവായി. അനധികൃത പ്രവർത്തനം മൂലംസർക്കാറിന് പതിനായിരങ്ങളുടെ നഷ്ടടമാണുണ്ടാക്കിയത്.

നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ സമഗ്ര അന്വേഷണത്തിലാണ് യാതൊരു വിധ ലൈസൻസും ഇല്ലാ എന്ന് കണ്ടെത്തുകയും മുനിസിപ്പൽ സിക്രട്ടറി അടച്ച് പൂട്ടാൻ ഉത്തരവിടുകയും ചെയ്തത്. ടർഫ് കോർട്ട് തുറന്ന് പ്രവർത്തിക്കാൻ പാടില്ലാത്തതും ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പക്ഷം നിയമനടപടികളടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും ടർഫ് അടച്ചു പൂട്ടി കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു