തോൽപ്പെട്ടി അതിർത്തി പരിശോധന നിർത്തി

reporting: justin.c

(tholpatty road border)

മാനന്തവാടി :തോൽപെട്ടി അതിർത്തിയിൽ പരിശോധന നിർത്തി. ഉദ്യോഗസ്ഥരെ സർക്കാർ പിൻവലിച്ചു .    കർണാടക കേരള അതിർത്തി പങ്കിടുന്ന തോൽപെട്ടി എക്സൈസ് ചെക്പോസ്റ്റിലെ തഹസിൽദാരടക്കമുള്ളവരെയാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്. ആകെ ഉള്ളത് ഒരു എക്സൈസ് ഉദ്യോഗസ്ഥൻ മാത്രം. മിക്ക ദിവസങ്ങളിലും കർണാടക കുടകിൽ നിന്ന് അനധികൃതമായി  അതിർത്തി കടന്ന് ആളുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം തന്നെ കോട്ടയം സ്വദേശികളായ നാല് പേരാണ് അതിർത്തിയിലെത്തിയത്. പി .ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ പകരം അതിർത്തിയിൽ പരിശോധനക്ക് നിയമിച്ചിട്ടുണ്ടെങ്കിലും ആരും തന്നെ അതിർത്തിയിലില്ല  .കോവിഡ് പകരുന്ന സാഹചര്യത്തിൽ എല്ലാ അതിർത്തികളിൽ കർശന പരിശോധന  നടത്തുന്നുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇടക്കിടെ അതിർത്തി കടന്ന് വരുന്നവരെ നിയന്തിക്കാൻ ആരുമില്ലാത്ത സാഹചര്യമാണ് നിലവിലെ സ്ഥിതി. പോലീസും ആരോഗ്യ പ്രവർത്തകരും റവന്യു ഉദ്യോഗസ്ഥരും കഷ്ടപെടുന്നത് പോലെ ഒന്നുമറിയാത്ത നിരവധി ഉദ്യോഗസ്ഥരുണ്ട്. ഇവരെ അടിയന്തരമായി അതിർത്തികളിൽ പരിശോധനക്ക് നിയോഗിക്കണമെന്നാവിശ്യമുയരുന്നുണ്ട്. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു