തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: 16 റോഡുകള്‍ക്ക് പുതുക്കിയ ഭരണാനുമതി

കോഴിക്കോട് // മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 16 റോഡുകള്‍ക്ക് 3.75 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കൊട്ടാരത്തില്‍ മാമ്പറ്റമ്മല്‍ റോഡ് -16 ലക്ഷം, പൂതംകുഴി കുഴിമ്പാട്ടില്‍ ചോലക്കമീത്തല്‍ റോഡ് -25 ലക്ഷം, ചൂലാംവയല്‍ അക്കനാടൻകുഴി റോഡ് -30 ലക്ഷം.

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ത്രിവേണി എളാംകുന്നുമ്മല്‍ റോഡ് -15 ലക്ഷം, കൊന്നരയില്‍താഴം പാറക്കണ്ടി റോഡ് – 25 ലക്ഷം, കല്ലില്‍പുറം നാരകശ്ശേരി റോഡ് – 12 ലക്ഷം, നായര്‍കുഴി നറുക്കുംപൊയില്‍ തേവര്‍വട്ടം റോഡ് -17.3 ലക്ഷം.

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുതിരാടം ചിറക്കല്‍താഴം റോഡ് – 21.8 ലക്ഷം, ചിറക്കല്‍ വീട്ടിക്കാട്ട് ഹൈസ്കൂള്‍ റോഡ് -40 ലക്ഷം, കരിങ്ങഞ്ചേരി കമ്പളത്ത്മീത്തല്‍ റോഡ് -12.1 ലക്ഷം, തൊണ്ടിയേരി കളരിക്കല്‍താഴം റോഡ് -88 ലക്ഷം, മാട്ടാനത്ത്താഴം വി.സി.ബി റോഡ് -18 ലക്ഷം.

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കല്ലടമീത്തല്‍ പുതുക്കിപൊയില്‍ റോഡ് -11.5 ലക്ഷം, ആലിന്‍ചുവട് പുളിയിരുക്കുംകണ്ടി റോഡ് -16.95 ലക്ഷം, പള്ളിത്താഴം ചാലിയാര്‍ റോഡ് -12.75 ലക്ഷം, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ എടോളിപറമ്പ് തച്ചുപുരക്കല്‍ മേച്ചേരി റോഡ് -14 ലക്ഷം എന്നിവക്കാണ് അധിക തുകയുടെ
ഭരണാനുമതി ലഭ്യമാക്കിയതെന്നും എം.എല്‍.എ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു