ജാഗ്രത… അടുതെത്തി പ്രതിരോധം… അതാണ് ഇനി അവസാന അസ്ത്രം

report : aswathi menon
കോഴിക്കോട്// ഇന്ന് 173 ദിനം പിന്നിടേണ്ടി വന്നു,… അവന് നമ്മളുടെ പരിസരത്ത് എത്താൻ…. 200 ദിനം പിന്നിടുമ്പോഴേക്കും അവൻ നമ്മുടെ വീടിൻ്റെ അകത്തളങ്ങളിൽ നിലയുറപ്പിക്കും….. ഒട്ടും സംശയിക്കണ്ട… ഇവൻ ഭൂമിയിൽ ഉണ്ടായതല്ല … ഉണ്ടായതിന് തെളിവില്ല. എന്നാൽ ഉണ്ടാക്കിയതാണന്ന് സംശയം ബാക്കിയാക്കിയാണ്….

ലോകത്ത് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിലാണ് കീഴ്പ്പെടുത്താൻ കഴിയാതെ നമ്മുടെ അകത്തളങ്ങളിലേയ്ക്ക് കയറുന്നത്. പടിക്ക് പുറത്ത് വച്ച് തന്നെ പുറത്താക്കണം….. ഇല്ലാത്ത പക്ഷം നാം പരാജിതനാകും … കൊവിഡിനെ ജയിക്കാൻ നാം തന്നെ വിചാരിക്കണം.

2020 ജനുവരി 18നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്….. “ഇന്ത്യയിൽ കൊവിഡ് 19 പടരാൻ സാധ്യത ഉണ്ടെന്ന് “. അന്ന് രാജ്യത്ത് ഈ അഞ്ജാത വൈറസ് ഇല്ലാതിരുന്നിട്ടും കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യം സർവ്വ സന്നാഹവും ഒരുക്കി. ആരോഗ്യമേഖലയുടെ പ്രതിരോധ മുനകൾക്ക് മൂർച്ച കൂട്ടി.

ജനുവരി 26 ന് രാജ്യത്ത് തൃശൂരിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തു. പിന്നീട് കണ്ടത് ലോക്ക് ഡൗൺ ഒരുക്കങ്ങൾക്കിടയിലൂടെ കൊവിഡ് രൂപമാറ്റം നടത്തി മൂന്നു മാസം കൊണ്ട് രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ലക്ഷങ്ങളിലേയ്ക്ക് പടർന്നു കയറി. ഇപ്പോൾ 200 ദിനങ്ങൾ തികയും മുമ്പ് അവൻ ഈ കൊച്ചു കേരളത്തിൽ പതിനായിരത്തിലധികം പേരിൽ കയറിക്കൂടി.

കൊവിഡ് സെൻ്ററുകളും ഐസലേഷൻ വാർഡുകളും ഫസ്റ്റ് ട്രീറ്റ്മെൻ്റ്സെൻ്ററും കൊ വിഡ് ആശുപത്രിയുമെല്ലാം പത്രത്താളിലെ വർണ്ണക്കടലാസിലും, ദൃശ്യമാദ്ധ്യമങ്ങളിലും മിന്നി മറഞ്ഞ കാഴ്ചയായിരുന്നു നമുക്ക്. എന്നാൽ ഇന്ന് ഫസ്റ്റ് ട്രീറ്റ്മെൻ്റ്സെൻ്റർ നമ്മുടെ വീടിനടുത്ത്, പരിസരത്ത് അതായത് ഓരോ വാർഡിലും എത്തി. അടിയന്തിരമായി 5,000 പേർക്കുള്ള ചികിത്സാസൗകര്യം അടുത്ത ദിവസത്തിനകം പ്രാദേശിക തലത്തിൽ ഒരുക്കാനാണ് തദ്ദേശ സ്ഥാപനങ്ങളോട് കോഴിക്കോട് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് നൽകുന്ന സൂചന നമ്മൾക്കിനിയും മനസിലായില്ലെങ്കിൽ നമ്മൾ ആരെയാണ് കാത്ത് നിൽക്കുന്നത് …? ആരെയാണ് പ്രതീക്ഷിക്കുന്നത്….?

സമ്പർക്കത്തിലൂടെയും ഇല്ലാതെയും കൊവിഡ് രോഗബാധിതർ ഉണ്ടാകുന്നതിൽ ആശങ്കപ്പെട്ടിട്ടല്ല കാര്യം… ജാഗ്രത കൂട്ടുകയാണ് വേണ്ടത്. മാനസികമായി തയ്യാറെടുക്കുകയാണ് വേണ്ടത്. നമ്മൾ സുന്ദരമാക്കി കൊണ്ടു നടക്കുന്ന ശരീരം കൊവിഡിന് താവളമാക്കാൻ അനുവദിക്കില്ലന്ന ദൃഡനിശ്ചയമാണ് വേണ്ടത്. ഇതിനാണ് സർക്കാർ നിയന്ത്രണങ്ങൾ പൂർണ്ണമായും അനുസരിക്കാൻ ആവശ്യപ്പെടുന്നത്.

ഇതെല്ലാം ചെയ്യാൻ 200 ദിനം തികയാൻ ആരും കാത്തു നിൽക്കണ്ട. മരുന്നല്ല പ്രതിവിധി. നമ്മുടെ ശീലമാറ്റമാണ് വേണ്ടത്. വായയും മൂക്കും മറയ്ക്കാതെ വീടിനു പുറത്തിറങ്ങരുത്….. അതിന് മാസ്ക്ക് നമ്മുടെ വസ്ത്രം പോലെ ശീലമാക്കണം, പുറത്തെ വിടെയും, ഒന്നിലും…. ഒന്നിനേയും തൊട്ടുതലോടണ്ട … പിന്നെ നമ്മളെ തൊടാൻ, അവസാന നോക്കിന് ആർക്കും കഴിയില്ല …, ആവശ്യത്തിന് മാത്രം ചുറ്റിക്കറങ്ങുക… വെള്ളവും സോപ്പും എവിടെ കണ്ടാലും കൈ കഴുകുക. തിക്കും തിരക്കും കൂട്ടി ഒന്നും വാങ്ങണ്ട… പിന്നെ വാങ്ങാൻ നമ്മളില്ലാതെയാകും.

മാസ്ക്കാണ് മാസ് സുരക്ഷ, അത് വായയും മൂക്കും മറക്കാനാണ് . താടിയെല്ല് സംരക്ഷിക്കാനല്ല… ബുദ്ധിമുട്ടുണ്ടാകും.. അതിനാലാണ് ആവശ്യത്തിന് മാത്രം പുറത്തു പോകാൻ പറയുന്നത്. നിലവിൽ സർക്കാർ സംവിധാനങ്ങൾ പര്യാപ്തമാണ്. നിങ്ങൾ കൂടി അശ്രദ്ധരായാൽ മറ്റുള്ളവനുള്ള ചികിത്സാസൗകര്യം നിങ്ങൾ അപഹരിക്കലാകും. അത് വേണ്ട. നാം ഓരോരുത്തരും വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു നിമിഷം ചിന്തിക്കുക. കൊവിഡിനെ വഴിയിൽ നിന്നും വീട്ടിലെത്തിക്കില്ല…

മാസ്ക്ക് ഒന്നല്ല …ഒരാൾക്ക് പത്തണ്ണമായാലും കൊവിഡിനെ ചെറുക്കാൻ ഇതേ വഴിയുള്ളൂ… “മാസ്ക്ക് മാസാണ് ” നമ്മുടെ കുടുംബത്തിൻ്റെയും ഒരു ജനതയുടെയും എന്ന് ഓർക്കുക..

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു