ചൈന അതിര്‍ത്തിയില്‍ ചീറിപ്പാഞ്ഞ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍

പ്രകോപനമുണ്ടായാല്‍
നേരിടാന്‍ മിഗ്-29ഉം സുഖോയിയും

ലഡാക്ക്// സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ചൈനീസ് അതിര്‍ത്തിയില്‍ ആകാശ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ വ്യോമസേന. പോര്‍വിമാനങ്ങളായ സുഖോയ്-30 എംകെഐ, മിഗ്-29 വിമാനങ്ങളാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം നടത്തുന്നത്.

അമേരിക്കന്‍ നിര്‍മ്മിത ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളായ സി-17, സി-130ജെ എന്നിവയും റഷ്യന്‍ നിര്‍മ്മിത ഇല്യൂഷിന്‍-76ഉം അന്റോനോവ്-32ഉം ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ അപ്പാഷെയാണ് ഇന്ത്യന്‍ വ്യോമസേന സജ്ജമാക്കിയിട്ടുള്ളത്. ഇതിനു പുറമെ ചിനൂക്കും വിന്യസിച്ചിട്ടുണ്ട്.
ചൈന പ്രകോപനം തുടരാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തികളില്‍ വ്യോമസേന അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

ഏത് തരം പ്രകോപനത്തേയും നേരിടാന്‍ സേന സജ്ജമാണെന്ന് വ്യോമസേന കമാന്‍ഡര്‍മാര്‍ പറഞ്ഞു. അതിര്‍ത്തികളില്‍ വ്യോമനിരീക്ഷണം വളരെ പ്രധാനമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു