ചേവായൂര്‍ ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രവേശനത്തിന് ഇ-ടോക്കൺ

കോഴിക്കോട്// കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വകുപ്പിന്റെ കീഴിലുളള വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ്, രജിസ്ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക്് www.parivahan.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

തുടര്‍ന്ന് www.mvdkerala.gov.in എന്ന വെബ്സൈറ്റ് വഴി ഇ-ടോക്കണ്‍ എടുത്തു വരുന്ന അപേക്ഷകര്‍ക്കു മാത്രമേ ഗ്രൗണ്ടില്‍ പ്രവേശനം ലഭിക്കുകയൂളളുവെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശനം അനുവദിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371705 എന്ന നമ്പറില്‍ ബന്ധപ്പെടാം.

തുണിത്തരങ്ങൾ ഹോം ഡെലിവറിയിൽ
ബിൻഡാസ് ടെക്സ്ടൈടൈൽസ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു