കോവിഡ് 19; രണ്ട് മണിക്കൂറില്‍ ഫലം അറിയാം: ട്രൂനാറ്റ് ടെസ്റ്റ്ആരംഭിച്ചു

കാസർക്കോട്// ഇനി മുതല്‍ കോവിഡ് 19 പരിശോധനാ ഫലം രണ്ട് മണിക്കൂറില്‍ അറിയാം. ട്രൂനാറ്റ് ടെസ്റ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു.

രണ്ട് മെഷീനുകളുടെ പ്രവര്‍ത്തനം ആശുപത്രിയില്‍ ലഭിക്കും ഒരേ സമയം രണ്ട് പേര്‍ അടങ്ങിയ മൂന്ന് ബാച്ച് പരിശോധനയിലൂടെ ആറ് പേരുടെ സ്രവങ്ങളുടെ പരിശോധന ഓരോ ദിവസവും സാധ്യമാകും. പരിശോധനയയ്ക്കായി തൊണ്ടയിലെ സ്രവം തന്നെയാണ് സ്വീകരിക്കുന്നത്. കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്കും അത്യാസന്ന നിലയിലുള്ളവര്‍ക്കും മൃതദേഹത്തിന്റെ കോവിഡ് ടെസ്റ്റിനും ഈ സങ്കേതിക വിദ്യ ഉപയോഗിച്ച ചെയ്യാന്‍ സാധിക്കും.

ഫലം ലഭിക്കാനായി നീണ്ട നേരത്തെ കാത്തിരിപ്പ് ഈ മെഷീന് വരുന്നതോടെ ഒഴിവാക്കാം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ജൂണ്‍ 27ന് ടെസ്റ്റിന്റെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ട്രയല്‍ സമയത്ത് എടുത്ത സ്രവം നെഗറ്റീവ് ആയിരുന്നു. ട്രൂ നാറ്റ് ടെസ്റ്റിന്റെ ആദ്യ സ്രവ പരിശോധന ഇന്ന് നടന്നു. കിടത്തി ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ സ്രവങ്ങളാണ് ഇന്ന് പരിശോധിച്ചതെന്നും പരിശോധിച്ച മൂന്ന് സ്രവങ്ങളും നെഗറ്റീവാണെന്നും കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു