കോവിഡ് രോഗിയുടെ സന്ദർശനം; ബിവറേജസ് ഔട്ട്ലറ്റ് അടച്ചു

പയ്യോളി // കോവിഡ് 19 പോസിറ്റീവായ ചോറോഡ് സ്വദേശി സന്ദർശിച്ചതിൻ്റെ ഭാഗമായി പയ്യോളി ബിവറേജ് ഔട്ട്ലറ്റ്  അടച്ചു. വടകര ആർഡിഒ നിർദ്ദേശിച്ചതിനെ തുടർന്ന് പയ്യോളി നഗരസഭ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് നൽകിയത്. ബിവറേജ് ഔട്ട്ലറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടും നഗരസഭയെ വിമർശിച്ചും സാമൂഹ്യ മാദ്ധ്യമങ്ങളിലും യൂത്ത് കോൺഗ്രസ്സും പ്രചരണം നടത്തിയിരുന്നു. 

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചോറോട് സ്വദേശി ഔട്ട്ലറ്റിൽ എത്തിയത്. ഇയാളുടെ സ്രവം നേരത്തേ പരിശോധനയ്ക്കായി നൽകിയിരുന്നെങ്കിലും ഞായറാഴ്ചയാണ് ഫലം വന്നത്. തുടർന്ന് വ്യാപകമായ പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. തിങ്കളാഴ്ച രാവിലെ യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഇ കെ ശീതൾ രാജിൻ്റെ നേതൃത്വത്തിൽ ആണ് സമരം നടന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു