കോവിഡ് : രോഗികളെ കണ്ടെത്താൻ സ്നിഫർ ഡോഗുകൾ

കൊച്ചി// കൊറോണ വൈറസിനെ കണ്ടു പിടിക്കുവാൻ ഘ്രാണശക്തിയുള്ള ഡോഗുകൾ വിവിധ രാജ്യങ്ങൾ ഉപയോഗപ്പെടുത്തുന്നു.
ശരീര ഊഷ്മാവ് ചെറിയ രീതിയിൽ കൂടിയാൽ വരെ മണത്ത് കണ്ടു പിടിക്കാൻ ഇത്തരം ഡോഗുകൾക്ക് പ്രത്യേക കഴിവുണ്ടന്നാണ് പറയുന്നത്.

രോഗബാധിതരുടെ രക്തസാമ്പിളുകൾ ശേഖരിച്ചാണ് നായ്ക്കളെ പരിശീലിപ്പിക്കുന്നത്.
മനുഷ്യരുടെ ശ്വാസച്ചോസത്തെ ബാധിക്കുന്ന രോഗത്തിൻ്റെ ഗന്ധങ്ങൾ മാറുന്ന രീതി ഇവക്ക് കണ്ടെത്താൻ കഴിയും. ഇത്തരത്തിൽ കോവിഡ് 19 രോഗികളെ നായ്ക്കൾക്ക് കണ്ടുപിടിക്കാനാവുമെന്നാണ് വിദഗദരുടെ അഭിപ്രായം. പാർക്കിൻസൺസ് രോഗം ,ബാക്ടീരിയിൽ ഇൻഫ്ക്ഷൻ , കാൻസർ എന്നിവ കണ്ടെത്താൻ സ്നിഫർ ഡോഗുകളെന്നറിയപ്പെടുന്ന നായ്ക്കളെ ആറാഴ്ചയാണ് പരിശീലിപ്പിക്കുന്നത്.

മെഡിക്കൽ ഡിറ്റക്ഷൻ ഡോഗ്സ് സംഘടന ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ ,ദർഹാം യൂണിവേഴ്സിറ്റി എന്നിവ സംയുക്തമായാണ് ഇവ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം അറബ് രാജ്യങ്ങളിൽ വിമാനത്താവളങ്ങളിൽ ഇത്തരം ഡോഗുകൾ മണം പിടിച്ച നിരവധി പേർക്ക് രോഗം പോസ്റ്റീവായിരുന്നു. ഇത്തരത്തിൽ കോവിഡ് രോഗികളെ കണ്ടെത്തുവാൻ സ്നിഫർ ഡോഗുകളെ കൂടുതൽ ഉപയോഗപ്പെടുത്തുവാൻ മറ്റു രാജ്യങ്ങൾ മുന്നോട്ട് വരുകയാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു