കോവിഡ് : കോഴിക്കോട് ജില്ലയിൽ 67 പോസിറ്റീവ് കൂടി

രണ്ട് സ്വകാര്യ ആശുപത്രിയിൽ
ഒമ്പത് പേർക്ക് പോസിറ്റീവ്

കോഴിക്കോട് // ജില്ലയില്‍ 67 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മൂന്നു പേർക്കും സമ്പര്‍ക്കം വഴി 59 പേർക്കും പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേർക്ക് പോസിറ്റീവ് ആണ്.

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ വടകര ഒന്ന് പുരുഷന്‍ (48), ഉണ്ണികുളം ഒരുസ്ത്രീ (52). ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ -2 പുതിയറ സ്ത്രീ (68), ഒഡീശയിൽ നിന്നുള്ള അതിഥി തൊഴിലാളി പുരുഷൻ (22), പയ്യോളി – 1 പുരുഷൻ (34).
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍
ചോറോട് – 1 പുരുഷൻ (54), കോഴിക്കോട് കോർപ്പറേഷൻ മലാപ്പറമ്പ് – 1 പുരുഷൻ (55), ചേളന്നൂർ – 1 പുരുഷൻ (21).

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍. കോഴിക്കോട് കോര്‍പ്പറേഷൻ പരിധിയിൽ രണ്ട് സ്വകാര്യ ആശുപത്രികളിലെ 9 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 13 പേർ. നാദാപുരം – 1, വേളം – 4, ചോറോട് – 4, പയ്യോളി – 1, കൊയിലാണ്ടി – 1, മുക്കം – 1, ഒഞ്ചിയം – 4,ഫറോക്ക് – 1, കുറ്റ്യാടി – 1, വില്ല്യാപ്പള്ളി – 1, തിരുവള്ളൂർ – 9, പുതുപ്പാടി – 2, കുന്ദമംഗലം – 1, ഒളവണ്ണ – 11, വാണിമേൽ – 1, രാമനാട്ടുകര – 1, ചേളന്നൂർ – 1,വടകര – 1.

ഇപ്പോള്‍ 728 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 179 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 133 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 98 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 106 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 188 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 12 പേര്‍ രണ്ട് സ്വകാര്യ ആശുപത്രികളിലും, ഒരാൾ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, 4 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു