കോവിഡ് : കോഴിക്കോട്ജില്ലയില്‍ 15 പേര്‍ക്ക് രോഗബാധ

കോഴിക്കോട്// ജില്ലയില്‍ ഇന്ന് 15 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന ഒരു വയനാട് സ്വദേശിയുള്‍പ്പെടെ ആറു പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ചാത്തമംഗലം സ്വദേശി (47)- ജൂലൈ 4ന് രാത്രി ഖത്തറില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

കോവൂര്‍ സ്വദേശി (58) -ജൂലൈ 5ന് ജിദ്ദയില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന ് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സ്വദേശി (63) -ജൂണ്‍ 30ന് ഖത്തറില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 3ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

കൊടുവള്ളി സ്വദേശികള്‍ (33, 39), 31 വയസ്സുള്ള ഉള്ള്യേരി സ്വദേശി (31) -ഇവര്‍ ജൂലൈ 3ന് റിയാദില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി മലപ്പുറം കൊറോണ കെയര്‍ സെന്ററിലേയ്ക്ക് മാറ്റി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

കാവിലുംപാറ സ്വദേശി (25), കട്ടിപ്പാറ സ്വദേശി (43), മുക്കം സ്വദേശി (57)- ഇവര്‍ ജൂലൈ 3ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെത്തിച്ച് സ്രവസാമ്പിളുകള്‍ പരിശോധനക്കെടുത്തു. തുടര്‍ന്ന് കണ്ണൂര്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.
.
തിരുവള്ളൂര്‍ സ്വദേശി (57)- ജൂലൈ 4ന് ഖത്തറില്‍നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെത്തിച്ച് സ്രവസാമ്പിള്‍ പരിശോധനക്കെടുത്തു. തുടര്‍ന്ന് കണ്ണൂര്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

ചെലവൂര്‍ സ്വദേശി (33) ജൂലൈ 3ന് റിയാദില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി. തുടര്‍ന്ന് മലപ്പുറം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

ചെലവൂര്‍ സ്വദേശിനികളായ അമ്മയും മകളും (25, 03) – ജൂലൈ 3ന് റിയാദില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. ഭര്‍ത്താവിന്റെ റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെയും സ്രവസാമ്പിള്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സാമ്പിള്‍ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി രണ്ടുപേരേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

കക്കോടി സ്വദേശി (56)- ജൂലൈ 3ന് ബഹറൈനില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവം പരിശോധനക്കെടുത്തു. തുടര്‍ന്ന് മലപ്പുറം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികിത്സയിലാണ്.

താമരശ്ശേരി സ്വദേശി (60) ജൂലൈ 3ന് ദമാമില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവ പരിശോധന നടത്തി. തുടര്‍ന്ന് മലപ്പുറം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് എഫ്.എല്‍.ടി സി.യില്‍ ചികിത്സയിലാണ്.
ഇന്ന് 396 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 15,782 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 14,538 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 14,131 എണ്ണം നെഗറ്റീവാണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 1,244 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
ഇപ്പോള്‍ 134 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 41 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 83 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ഏഴു പേര്‍ കണ്ണൂരിലും രണ്ടുപേര്‍ മലപ്പുറത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു എറണാകുളം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളും ഒരു കൊല്ലം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

പുതുതായി 1,067 പേര്‍ കൂടി നിരീക്ഷണത്തില്‍
ഇന്ന് പുതുതായി വന്ന 1,067 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18,471 പേര്‍ നിരീക്ഷണത്തിലുണ്ട്്. ജില്ലയില്‍ ഇതുവരെ 55,687 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്നവരില്‍ 61 പേരുള്‍പ്പെടെ 254 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 163 പേര്‍ മെഡിക്കല്‍ കോളേജിലും 91 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 64 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 568 പേര്‍ ഉള്‍പ്പെടെ ആകെ 11,960 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 560 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 11,309 പേര്‍ വീടുകളിലും 81 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 118 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 10,507 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

   ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 592 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 14,357 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 12,542 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു