കോഴിക്കോട് //കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കളക്ട്രേറ്റിന്റെ മുന്നിലാണ് സംഘര്‍ഷമുണ്ടായത്.
പ്രവര്‍ത്തകര്‍ ബരികേട് തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിന്മാറാന് കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് കേസില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് കളക്ട്രേറ്റിന്റെ മുന്നില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.എം. കെ മുനീർ ഉദ്ഘാടനം ചെയ്തു.