കൊവിഡ് : സൂക്ഷിച്ചാൽ കാർപോർച്ച് വില്ലനാകില്ല

report : aswathi menon
കോഴിക്കോട് // കൊവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യം അൺലോക്ക് രണ്ടാം ഘട്ടത്തിൽ നിയന്ത്രണങ്ങളോടെ മുന്നോട്ട് പോകുമ്പോൾ സമൂഹ വ്യാപനമെന്ന വാൾ തലക്ക് മീതെ നിൽക്കുന്നു. വ്യാപനം തടയാൻ സംസ്ഥാനത്ത് ആരോഗ്യമേഖല ശക്തമായ നടപടികളാണ് കൈകൊള്ളുന്നത്. എന്നാൽ വീടുകളിലെ കാർപോർച്ച് വില്ലനായി മാറാൻ സാധ്യതയുണ്ടന്നാണ് ആരോഗ്യ നിരീക്ഷകർ പറയുന്നത്.

മാസ്ക് ധരിക്കുക, കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക, തുപ്പാതിരിക്കുക എന്നീ ബോധവത്ക്കരണ പരിപാടികൾ സജീവമാണ്. ഇതോടൊപ്പം പുറത്ത് നിന്നു വരുന്നവരെ നിർബന്ധപൂർവ്വം കൊറെൻ്റീൻ നടപടികളിലേയ്ക്കു കൊണ്ടു പോകുന്നു.

എന്നാൽ തുപ്പല്ലേ… തോറ്റു പോകും ബോധവത്ക്കരണം യഥാർത്ഥത്തിൽ സജീവമാക്കേണ്ടതാണ്. ഇത് വഴിമാത്രമാണ് നിലവിലുള്ള സാഹചര്യത്തിൽ സമൂഹ വ്യാപനത്തിന് 30 ശതമാനം സാധ്യത കാണുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

പലരും പൊലീസിനെ പേടിച്ച് മാസ്ക് മുഖത്ത് ഉണ്ടെങ്കിലും താടിയെല്ലിന് കീഴെയാണ് മാസ്ക്ക് ധരിക്കുന്നത്. ഇത് കൂടുതലായും നഗരപ്രദേശത്തും തിരക്ക് പിടിച്ച വിപണന കേന്ദ്രത്തിലുമാണ്. ഈ രീതി തുപ്പുന്നതിനുള്ള സൗകര്യമാണ് നൽകുന്നത്. കോഴിക്കോട് പാളയം, വലിയങ്ങാടി തുടങ്ങിയ കേന്ദ്രങ്ങളിൽ എത്തിയാൽ പലരും റോഡിലും കാൽനട പാതയിലും പരസ്യമായി തുപ്പുന്നത് കാണാം. ഇത് രോഗ പകർച്ചയ്ക്ക് ഏറെ സഹായികുന്നതാണ്.

ഈ തിരക്ക് വഴി നിരവധി സ്വകാര്യ വാഹനങ്ങളാണ് ദിവസവും സഞ്ചരിക്കുന്നത്. റോഡിൽ തുപ്പുന്നത് വാഹനങ്ങളുടെ ചക്രങ്ങളിലും നമ്മുടെ ചെരുപ്പുകളിലും പറ്റി പിടിക്കും. വാഹനം വീട്ടിലെത്തിയാൽ നേരെ കാർപോർച്ചിലേയ്ക്കാണ് എത്തിക്കുന്നത്. കാർപോർച്ചും വീടും ഭൂരിപക്ഷം സ്ഥലങ്ങളിലും അടുത്തടുത്താണ് നിർമ്മിച്ചത്. രോഗവാഹകനാണ് റോഡിൽ തുപ്പിയതെങ്കിൽ കൊവിഡ് വൈറസ് വീട്ടിലെത്താൻ വേറെ വഴി വേണ്ട. നമുടെ കുട്ടികളോ വീട്ടുകാരെ ചെരുപ്പിടാതെ മുറ്റത്ത് ഇറങ്ങി നടന്നാൽ തുപ്പൽ വഴി വൈറസ് പടരാൻ സാധ്യത ഉണ്ടെന്നാണ് പറയുന്നത്.

പഴയമയുടെ രീതിയിൽ വീട് നിർമ്മിക്കുകയും, കാർ പടിക്ക് പുറത്തായാൽ ഇത്തരം മനുഷ്യ വൈറസ് രോഗങ്ങൾ വീടിലുള്ളവർക്ക് പടരാതെ നോക്കാൻ കഴിയുമെന്ന് നിറവ് വേങ്ങേരി ഡയറക്ടറും കോർഡിനേറ്ററുമായ ബാബു പറമ്പത്ത് പറഞ്ഞു. വീടിനു പുറത്ത് അകലം പാലിച്ച് കാർ, ബൈക്ക്, സൈക്കിൾ പടിക്ക് പുറത്ത് മാറ്റുന്നത് പഴയ കേരള മോഡലാണ്. ആ രീതിയിലേയ്ക്കാണ് പുതിയ നിർമ്മാണ തൊഴിലാളികൾ ഇനി മാറേണ്ടത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു