കൊവിഡ് വ്യാപനം: കോഴിക്കോട് കർശന നിയന്ത്രണം: ജില്ലാ കളക്ടർ

വിവരം നൽകാതെ ജില്ല വിട്ടാൽ
ഏഴ് ദിവസം കൊറ്റൻറീൻ നിർത്തും,
കൊവിഡ് ടെസ്റ്റും

കോഴിക്കോട്// ജില്ലയിൽ കൊവിഡ് രോഗബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ നിയമം കടുപ്പിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയിൽ നിന്നും മറ്റ് ജില്ലയിലേക്ക് യാത്ര ചെയ്യുന്നവർ വാർഡ് ആർ.ആർ.ടിയെ അറിയിക്കണം. ഇല്ലാത്തയാത്രക്കാരെ ഏഴ് ദിവസം കൊറെൻ്റീനിൽ നിർത്തും. തുടർന്ന് കൊവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് ജില്ലാ കളക്ടർ സാംബശിവറാവ് അറിയിച്ചു.

ജില്ലയിൽ എല്ലാ വിധ കൂടിച്ചേരലും യോഗങ്ങളും നിരോധിച്ചു. കൂടുതൽ സ്ഥലങ്ങൾ യാത്ര ചെയ്യുന്നവർ യോഗങ്ങളിൽ പങ്കെടുക്കരുത്. ജോലിക്ക് പോകുന്നവരും, അത്യാവശ്യത്തിനും പുറത്തു പോകുന്നവർ റോഡിൽ മറ്റുള്ളവരുമായി സംസാരിച്ചു നിൽക്കരുത്. ഉടനെ ആവശ്യം കഴിഞ്ഞാൽ വീട്ടിൽ എത്തണം.
യോഗം നടത്തുക, പങ്കെടുക്കുക എന്നീ പ്രവർത്തികൾ നിയമ ലംഘനമായാണ് കാണുന്നത്. പങ്കെടുത്ത അത്തരക്കാരെ ഏഴ് ദിവസം ഹോം കൊറെൻ്റീനിൽ നിർത്തി, തുടർന്ന് കൊവിഡ് ടെസ്റ്റിന് കൊണ്ടു പോകും.
വിവാഹം, മരണം എന്നീ ചടങ്ങുകളിൽ 20 പേരിൽ കൂടരുത്. ഈ രണ്ട് പ്രവർത്തിയും വാർഡ് കമ്മിറ്റിയിൽ അറിയിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വാർഡ് ആർ.ആർ.ടി പ്രതിനിധികൾ പരിശോധനക്ക് ശേഷമേ സർക്കാരിൽ നിന്ന് വിവാഹ / മരണ സർട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂ.

ആരാധനാലയങ്ങളിൽ 20 പേരിൽ കൂടരുത്. ആറടി അകലം പാലിക്കണം. രജിസ്ട്രർ, സാനിറ്റൈസർ നിർബന്ധമായും വേണം. നിയമം ലംഘിച്ചാൽ മാനേജർക്കെതിരെ നടപടി ഉണ്ടാകും. സർക്കാർ യോഗങ്ങൾ മുഴുവൻ ഓൺലൈൻ മുഖേനയായിരിക്കും നടക്കുക. ഷോപ്പിംങ്ങ് മാൾ, മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ എല്ലാം സാമൂഹ്യ അകലം ഉറപ്പാക്കണം- സാനിറ്റൈസർ നിർബന്ധമായും മുൻവശത്ത് വേണം. നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും. മാർക്കറ്റുകളിൽ ബന്ധപ്പെടവർ മാത്രമെ പോകു എന്ന് ഉറപ്പാക്കണം.എല്ലാ ഞായറാഴ്ചയും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ഹോട്ടൽ, റെസ്റ്റോറൻ്റ് പാർസൽ മാത്രമെ നൽകാവൂ എന്ന് കളക്ടർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു