കൊവിഡ് രോഗി മുങ്ങി; കൊയിലാണ്ടിയിൽ പിടികൂടി

കൊയിലാണ്ടി // ക്വാറന്റീനില്‍ നിന്ന് മുങ്ങിയ കൊവിഡ് രോഗിയെ കെ.എസ്.ആര്‍.ടി സി ബസ്സിൽ കൊയിലാണ്ടിയിൽ നിന്ന് പിടികൂടി.
പാലക്കാട് കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി പരിശോധനാ ഫലം വരും മുമ്പ് ക്വാറന്റീനില്‍ നിന്ന് കടന്നുകളഞ്ഞു.

ഇദ്ദേഹത്തെ കോഴിക്കോട്- കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസില്‍ വെച്ച് പിടികൂടുകയായിരുന്നു. പാലക്കാട് തൃത്താലയിൽ നിന്നും കോഴിക്കോട് വരെ ബൈക്കിൽ സുഹൃത്തിനൊപ്പമാണ് ഇയാള്‍ യാത്ര ചെയ്തത്.

23ന് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് എത്തിയ ഇയാള്‍ തൃത്താലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഈ മാസം 30നാണ് സ്രവം പരിശോധനക്ക് അയക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹത്തിന്റെ ഫലം പുറത്തുവരുന്നത്. ബന്ധപ്പെട്ടപ്പോള്‍ തൃത്താലയിലുണ്ട് എന്ന് പറയുകയായിരുന്നു. എന്നാല്‍ ഉച്ചയോടെ തന്നെ സുഹൃത്തിനൊപ്പം ബൈക്കില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു,
ഇക്കാര്യം മനസിലാക്കിയ അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു