കൊവിഡ്: രാജ്യത്ത് രോഗികൾ 8,20,000 കടന്നു: മരണം 22,123

ന്യൂ ഡെൽഹി // കൊവിഡ് 19 വ്യാപനത്തിൽ അൺലോക്ക് രണ്ടാം ഘട്ടം പിന്നിടുമ്പോൾ രാജ്യത്ത് കൊറോണ മൂലം 22,123 പേർ മരിച്ചു. 8, 20, 916 പേർ കൊവിഡ് 19 വൈറസ് ബാധിതരായി. കേരളത്തിൽ ഇത്തവരെ 6950 പേരാണ് വൈറസ് ബാധിതർ. 27 പേരാണ് മരിച്ചത്.

സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിൽ രോഗവാഹകർ രണ്ടര ലക്ഷത്തോടടുത്തു. ഇതു വരെ 2, 38,461 പേർക്കാണ് വൈറസ് പോസിറ്റീവ്. 9893 പേർ മരിച്ചു. തമിഴ്നാട്ടിൽ 1,30,261 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1829 പേർ മരിച്ചു. കർണാടകയിൽ കൊറോണ മൂലം 543 പേരാണ് മരിച്ചത്. 33,418 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപിൽ ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു