കൊവിഡ് : ബലി നടത്തേണ്ടതില്ല; ഡോ.ഹുസൈൻ മടവൂർ

കോഴിക്കോട് //പെരുന്നാളിന്ന് ബലി നടത്തൽ (ഉദ്ഹിയ്യത്ത്) നബിചര്യയിൽ പെട്ടതാണെന്നും എന്നാൽ കോവിഡ് 19 വ്യാപനം വർദ്ധിക്കുന്ന പ്രതികൂല സാഹചര്യത്തിൽ സർക്കാരും ആരോഗ്യ കേന്ദ്രങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ കഴിയാത്തവർ ബലി നടത്തേണ്ടതില്ലെന്നും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു.

ലോക്ഡൗൺ കാലത്ത് ഓൺലൈൻ ആയി നടത്തുന്ന വെള്ളിയാഴ്ച പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ എല്ലാ കാര്യങ്ങളിലുമെന്നപോലെ ബലി നടത്തുമ്പോഴും ആവശ്യമായ അകലവും ആരോഗ്യ നിയമങ്ങളും പാലിക്കേണ്ടതുണ്ട്. അത് പൂർണ്ണമായും പാലിച്ച് കൊണ്ട് ബലി നടത്താൻ കഴിയുന്നവർ അങ്ങനെ ചെയ്യണം. അല്ലെങ്കിൽ നിയമങ്ങൾ പാലിച്ച് കൊണ്ട് ബലി നടത്തുന്ന മറ്റു പ്രദേശങ്ങളിൽ നടത്തുകയുമാവാം.

പണിയും കൂലിയുമില്ലാത്തതിനാൽ അയൽപക്കത്ത് ഭക്ഷണ ദാരിദ്ര്യവും പട്ടിണിയുമുള്ളപ്പോൾ അവർക്ക് ഭക്ഷണം നൽകലാണ് ഉദ്ഹിയ്യത്ത് ബലിയെക്കാളും ഇപ്പോൾ പുണ്യമെന്നും അദ്ദേഹം വിശദീകരിച്ചു. പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു