കൊവിഡ്: നാട്ടിൻ പുറങ്ങളിൽ ചെറുകിട വ്യാപാരം പച്ച പിടിക്കുന്നു: നഗരം മന്ദഗതിയിൽ

report: aswathi menon
കോഴിക്കോട് // സംസ്ഥാനത്തെ ഉൾനാടൻ ഗ്രാമീണ മേഖലയിലെയും ചെറുപട്ടണങ്ങളിലെയും വിപണിക്ക് വീണ്ടും ചൂടുപിടിച്ചു. വർഷങ്ങളായി ഉറങ്ങിക്കിടന്ന ഇത്തരം വ്യാപാര മേഖലക്ക് കൊവിഡ് 19 വൈറസ് അനുകൂല സാഹചര്യമാണ് ഒരുക്കിയത്.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും ഘട്ട ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ 60 ദിവസത്തോളം അടഞ്ഞുകിടക്കുകയും, മൂന്നാം ഘട്ടത്തിൽ ഇളവുകൾ വന്നതോടെയാണ് ഉൾനാടൻ വ്യാപാര വിപണിക്ക് ഉണർവ്വ് ഉണ്ടായത്.

വർഷങ്ങൾക്ക് മുമ്പ് നഗരത്തിൽ ആരംഭിച്ച മാളുകളും സൂപ്പർമാർക്കറ്റുകളും ചെറുകിട കച്ചവടക്കാരെ ഒന്നടക്കം ബാധിക്കുകയും പലരും കച്ചവടം കുറഞ്ഞതോടെ പൂട്ടി ഈ രംഗത്ത് നിന്നും തുടച്ചു മാറ്റപ്പെട്ടിരുന്നു. മാളു കളുടെ ചുവടുപിടിച്ച് നാട്ടിൻ പുറങ്ങളിലും ചെറുപട്ടണങ്ങളിലും സൂപ്പർമാർക്കറ്റുകൾ കൂടി വന്നതോടെ ചെറുകിട വ്യാപാരികളുടെ പതനം പൂർണമായി.

എന്നാൽ കൊവിഡ് കാലഘട്ടത്തിൽ രോഗ ഭീതി നിലനിൽക്കുന്നതിനാൽ ഭൂരിപക്ഷം പേരും സാധനങ്ങൾ വാങ്ങാൻ നാട്ടിലെ ചെറുകിട കടകളെയാണ് ആശ്രയിക്കുന്നത്. നഗരത്തിലേയ്ക്ക് പൊതു വാഹനത്തിൽ യാത്ര ചെയ്യാനുള്ള ഭയവും, തിരക്കുകൾക്കിടയിൽ നിന്നും വിട്ടു നിൽക്കാനുള്ള മാനസിക തയ്യാറെടുപ്പും വന്നതോടെ നഗരം വിട്ട് ഗ്രാമങ്ങളിലെ ഒറ്റപ്പെട്ട കടകളെ ആശ്രയിക്കുകയാണ്.

ഈ സാഹചര്യത്തിൽ നഗരത്തിലെ മൊത്തക്കച്ചവട കേന്ദ്രത്തിൽ കച്ചവടം കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. എന്നാൽ ലോക്ക് ഡൗൺ കാലം മികച്ച കച്ചവടം നടത്തിയതായി തിരക്കിൽ നിന്ന് മാറി ഹാർഡ് വെയർ കച്ചവടം നടത്തുന്ന വ്യാപാരി പറഞ്ഞു. യാത്രാ സൗകര്യമില്ലാത്തതിനാൽ ജനം നാട്ടിലെ കടയിൽ സജീവമായിരുന്നു. നാട്ടിൻ പ്രദേശത്തെ പൂട്ടിപ്പോയ പല കടകളും പതുക്കെ തുറന്നു വരുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു