കൊവിഡ്‌ നിയന്ത്രണ ലംഘനം: ജില്ലയിൽ 17 ടൗണിൽ ‘അടിയന്തര സേന’ നടപടി

കൂട്ടംകൂടി നിന്നാൽ മൊബൈൽ
ഫോണിൽ ചിത്രീകരിക്കും

കോഴിക്കോട്// കൊവിഡ് വ്യാപനം തടയുന്നതിനായി കൊവിഡ് വൈറസ് ബാധ കണ്ടെത്തിയ ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടെൻറ്മെൻ്റ് മേഖലയാക്കി പ്രഖ്യാപിച്ചിട്ടും, ജനം നിയമം ലംഘിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 17 കേന്ദ്രങ്ങളിൽ “അടിയന്തര സേന സംഘം”ത്തിൻ്റെ കർശന നടപടി ഇന്നു മുതൽ തുടരാൻ ജില്ലാ കളക്ടറുടെ അടിയന്തിര ഉത്തരവ്.

കോഴിക്കോട് താലൂക്കിൽപ്പെട്ട പയ്യാനക്കൽ, മാറാട്, ബേപ്പൂർ, ചക്കുംകടവ് , കൊയിലാണ്ടി താലൂക്കിൽ കൊയിലാണ്ടി ടൗൺ, നടുവണ്ണൂർ, അരിക്കുളം, പേരാമ്പ്ര, വടകര താലൂക്കിലെ വടകര ടൗൺ, കല്ലാച്ചി, കക്കട്ടിൽ, ആയഞ്ചേരി, നാദാപുരം, വല്യാപള്ളി, താമരശ്ശേരി താലൂക്കിൽ കൊടുവള്ളി ടൗൺ, താമരശ്ശേരി ടൗൺ, പൂനൂർ ടൗൺ എന്നീ സ്ഥലങ്ങളിലാണ് നിയമലംലനം നടക്കുന്നതായി കണ്ടത്തിയത്. ഇവിടെ ജനം റോഡിലിറങ്ങി കൂട്ടംകൂടുന്നതും കൊവിഡ് നിർദ്ദേശവും നിയമം ലംഘിക്കന്നതും തടയും.

പ്രത്യേക സ്കോഡിൽ അതാത് പ്രദേശത്തെ വില്ലേജ് ഓഫീസർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ, പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, തദ്ദേശ സ്വയംഭരണ പ്രതിനിധി എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുക.
റോഡിൽ കൂട്ടംകൂടുക, കടകളിൽ കൂട്ടം കൂടുക, അവശ്യമില്ലാതെ പുറത്തിറങ്ങുക തുടങ്ങി കൊവിഡ് നിയമ ലംഘനം സംഘം മൊബൈൽ ഫോണിൽ വീഡിയോ ചെയ്ത് ഇൻസിഡൻ്റ് കമാണ്ടൻറിന് അപ്പോൾ തന്നെ അയക്കും. വിവാഹം, മരണാനന്തര ചടങ്ങുകളുടെ പരിശോധന നടത്തി നിയമം ഉറപ്പാക്കും. നിർദ്ദേശങ്ങളും നിയമങ്ങയും ലംഘിക്കുന്നവർക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൽ കർശന നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.

(ഫയൽ ഫോട്ടോ)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു