കൊറോണ: കർണാടകയിൽ മൃതദേഹങ്ങൾ കുഴിയിലേക്ക് വലിച്ചെറിഞ്ഞു

ബം​ഗളുരു // കൊറോണ  ബാധിച്ചുമരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ കർണാടകയിൽ കൂട്ടകുഴിയിലേക്ക് വലിച്ചെറിഞ്ഞു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ പോലിസ് അന്വേഷണം പ്രഖ്യാപിച്ചു. ബല്ലാരി ജില്ലയിൽ ചൊവ്വാഴ്ചയാണ് മൃതദേഹങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമുണ്ടായത്. വാഹനത്തിൽ നിന്ന് ഇറക്കുന്ന മൃത​ദേഹങ്ങൾ വലിച്ചിഴച്ച് വലിയൊരു കുഴിയുടെ എത്തിക്കുകയും തുടർന്ന് ഇവ വലിച്ചെറിയുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്.

മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പൊതിഞ്ഞിരുന്നതായും എന്നാൽ മാനുഷികവിരുദ്ധമായ രീതിയിൽ അവ കൈകാര്യം ചെയ്തതിനാണ് അന്വേഷണമെന്നും ബല്ലാരി ഡപ്യൂട്ടി കമ്മീഷണർ എസ് എസ് നകുൽ മാദ്ധ്യമങ്ങളെ  അറിയിച്ചു. ഓരോരുത്തരെയായി മറവുചെയ്യണമെന്നും അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മൃതദേഹങ്ങളോട് അനാദരവ് കാണിച്ച സംഘത്തെ മാറ്റിയതായും പകരം പരിശീലനം സിദ്ധിച്ചവരെ ഉൾപ്പെടുത്തിയതായും അധികൃതർ പറയുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് ജില്ലാ ഭരണകൂടം ക്ഷമചോദിക്കുകയും ചെയ്തു.

 നേരത്തേ സമാനസംഭവങ്ങൾ പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ഉണ്ടായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു