കേരളത്തില്‍ രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 24-ന്

തിരുവനന്തപുരം // എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്നുള്ള രാജ്യസഭയിൽ ഉണ്ടായ ഒഴിവിലേക്ക് ആഗസ്റ്റ് 24-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കേരളത്തിന് പുറമെ യു.പിയിൽനിന്നുള്ള ബേനിപ്രസാദ് വർമ്മയുടെ മരണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ആഗസ്റ്റ് ആറിന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 13. സൂക്ഷ്മ പരിശോധന 14-നു നടക്കും. ആഗസ്റ്റ് പതിനേഴാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 24-നു രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെയായിരിക്കും തിരഞ്ഞെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും.

രണ്ടു വർഷം കൂടി കാലാവധിയുള്ള രാജ്യസഭാ സീറ്റ് എൽജെഡിക്ക് തന്നെ നൽകാനാണ് തീരുമാനമെങ്കിൽ എംപി വീരേന്ദ്രകുമാറിന്റെ മകനും പാർട്ടി സംസ്ഥാന പ്രസിഡന്റുമായ എംവി ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിയായേക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു