കരിപ്പൂരിൽ ഒന്നരക്കോടിയുടെ സ്വർണ്ണക്കടത്ത് പിടികൂടി

കോഴിക്കോട് // കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാലുകിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മൂന്ന് കേസുകളിലായാണ് കസ്റ്റംസിന്റെ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി 3.905 കിലോ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ ഒരുകോടി എഴുപതുലക്ഷം രൂപ വരും.

വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വർണമാണ് കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടിപി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൽ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരുടെ പക്കൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വർണം കടത്തിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു